PRATHAPA CHANDRAN|
Last Modified തിങ്കള്‍, 1 നവംബര്‍ 2010 (08:10 IST)
PRO
PRO
നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം മഹത്തായ ഒരു സംസ്കൃതിയുടെയും സംസ്ഥാനത്തിന്റെയും പിറന്നാളാണ്. ഇന്റര്‍നെറ്റ് ലോകത്ത് ചരിത്രം സൃഷ്ടിച്ച ഭാഷാപോര്‍ട്ടല്‍, മലയാളം വെബ്‌ദുനിയയുടെ പിറന്നാള്‍ ദിനം കൂടിയാണ് നവംബര്‍ ഒന്ന്. ഇന്ന് മലയാളത്തിലെ ആദ്യ സമഗ്ര ഭാഷാ പോര്‍ട്ടലായ മലയാളം വെബ്ദുനിയയ്ക്ക് പത്ത് വയസ്സ് തികയുന്നു.
2000 ലെ കേരളപ്പിറവി ദിനത്തിലാണ് ഇന്‍ഡോറിലെ വെബ്‌ദുനിയ ഡോട്ട് കോമിന്‍റെ മലയാളം എഡിഷനായി മലയാളം വെബ്‌ദുനിയ പിറന്നത്. അന്ന് ‘വെബ്‌ലോകം ഡോട്ട് കോം‘ എന്ന പേരിലുള്ള ഭാഷാ പോര്‍ട്ടലായിരുന്നു. എന്നാല്‍, 2007 ജൂലൈ മുതല്‍ വെബ്‌ലോകം വെബ്ദുനിയ കുടുബത്തിലെ മറ്റ് എട്ട് ഭാഷാ പോര്‍ട്ടലുകള്‍ക്കൊപ്പം യൂണിക്കോഡ് രൂപമാറ്റം സ്വീകരിച്ച് മലയാളം ഡോട്ട് വെബ്ദുനിയ ഡോട്ട് കോം എന്ന പേര് സ്വീകരിച്ചു.
പിന്തുണയ്ക്കും സഹായത്തിനും നന്ദി
മലയാളം വെബ്ദുനിയയെ സ്നേഹിക്കുകയും വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്ന എല്ലാ മലയാളികള്‍ക്കും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. നിങ്ങളുടെ പിന്തുണയും സഹായവും എന്നും ഉണ്ടായിരിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
വെബ്‌ദുനിയ എന്ന മാതൃ പോര്‍ട്ടലിന്‍റെ ഉപഭാഷാ പോര്‍ട്ടലുകളായി വെബ്‌ലോകവും വെബ്‌ഉലകവും വെബ്‌പ്രപഞ്ചവുമെല്ലാം മാറി. ഇത് വെബ്‌ദുനിയയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വളരെ സഹായകമാവുകയും ചെയ്തു. ഇന്ന് വെബ്‌ദുനിയയ്ക്ക് 9 ഭാഷകളില്‍ പോര്‍ട്ടലുകളുണ്ട്.
മലയാളം വെബ്‌ദുനിയ ലോകത്തിലെ ഏറ്റവും മികച്ച മലയാളം പോര്‍ട്ടലായി മാറിക്കഴിഞ്ഞു. പില്‍ക്കാലത്ത് വന്‍കിട പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ പോര്‍ട്ടലുകളായി മാറി ആധിപത്യം ഉറപ്പിച്ചപ്പോഴും ലോകമെമ്പാടുമുള്ള മലയാളികള്‍ വെബ്‌ദുനിയയുടെ മലയാളം പോര്‍ട്ടലിനെ കൈവിട്ടില്ല. വെബ് താളുകള്‍ക്ക് കാലാനുസൃത മാറ്റം വരുത്തുന്നതില്‍ ഞങ്ങള്‍ എന്നും മുന്‍പന്തിയില്‍ തന്നെയാണ്.
ഇന്റര്‍നെറ്റ് മേഖലയില്‍ വന്ന കാതലായ മാറ്റങ്ങള്‍ സ്വാംശീകരിക്കാനും ഒപ്പം അവ മലയാളത്തെ സ്നേഹിക്കുന്നവര്‍ക്ക് പങ്കുവയ്ക്കാനും ഞങ്ങള്‍ മറന്നില്ല. ഉദാഹരണത്തിന്, സ്വന്തം അഭിപ്രായങ്ങള്‍ ലോകത്തോട് പറയാന്‍, സ്വന്തം ഭാഷയില്‍ പറയാന്‍, ലോക മലയാളിക്ക് ഒരു നല്ല വേദിയാണ് മൈ വെബ്‌ദുനിയ എന്ന പേരില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്ന ബ്ലോഗ് പ്ലാറ്റ്ഫോറം.
മൈ വെബ്‌ദുനിയ എന്ന പേരില്‍ ഉപയോക്താക്കള്‍ സൃഷ്ടിക്കുന്ന സ്വന്തം ബ്ലോഗുകള്‍ വെബ്‌ദുനിയയുടെ പൂമുഖ പേജില്‍ നല്‍കാനും ഞങ്ങള്‍ അവസരമൊരുക്കിയിട്ടുണ്ട്. ഇതുവഴി ലേഖനങ്ങള്‍, പാട്ടുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ മലയാളിക്ക് വേണ്ടത്ര പ്രസിദ്ധീകരിക്കാന്‍ വെബ്‌ദുനിയ അവസരം നല്‍കി. പിന്നീട് ഭാഷാടിസ്ഥാനത്തില്‍ തന്നെ സൌഹൃദം പങ്കുവയ്ക്കാനുള്ള “ദോസ്തി”, ഗെയിമുകള്‍ തുടങ്ങിയവയും വെബ്ദുനിയ നിങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന സേവനങ്ങളില്‍ ചിലതു മാത്രമാണ്.
അഭിപ്രായങ്ങള്‍ പറയാനുള്ള ഡിസ്കഷന്‍ ഫോറം കൂടുതല്‍ ഫലപ്രദമാക്കുകയും ഓരോ ലേഖനത്തിനും നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള ത്രെഡിംഗ് സംവിധാനം ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് മികച്ച രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത് എന്നതില്‍ ഞങ്ങള്‍ക്ക് അനല്‍പ്പമായ സന്തോഷമുണ്ട്. പക്ഷെ, ചുരുക്കം ചില മലയാളികള്‍ ഈ വേദി ദുരുപയോഗം ചെയ്യുന്നത് വേദനാജനകമാണ്. അശ്ലീലവും അപക്വമായ അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് ഈ അവസരത്തില്‍ ഇന്റര്‍നെറ്റ് ലോകത്തോടൊപ്പം ഞങ്ങളും താല്‍പര്യപ്പെടുന്നു.