അല്‍ബേനിയയില്‍ 1910 ഓഗസ്റ്റ് 27ന് ജനിച്ച് ഇന്ത്യയില്‍ കര്‍മ്മകാണ്ഡം കഴിച്ച്, വാഴ്ത്തപ്പെട്ടവളായി മാറിയ ഈ സന്യാസിനി 1997 സെപ്റ്റംബര്‍ അഞ്ചിന് എണ്‍പത്തിയേഴാം വയസിലാണ് അന്തരിച്ചത്.
ഇന്ത്യ ഈ മഹതിയെ ഭാരതരത്നം നല്‍കി ആദരിച്ചു. കൊല്‍ക്കത്തയിലെ തെരുവുകളിലെ അഗതികള്‍ക്കായി സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തിയ ഈ സന്യാസിനിയമ്മ ലോകത്തിനു തന്നെ വഴികാട്ടിയിരുന്നു.
1910 ഓഗസ്റ്റ് 27ന് മാഴ്സെഡോണിയയിലെ സ്കോപ് ജെയില്‍ നിക്കോളയുടെയും ഡ്രാന്‍ന്‍റിഫില്ലെ ബൊജക്സിയുവിന്‍റേയും മകളായാണ് മദറിന്‍റെ ജനനം. ഗോണ്‍സ്കി ബൊജക്സിയു എന്നായിരുന്നു യഥാര്‍ത്ഥ പേര്.
കുടുംബത്തിന്‍റെ ഔദാര്യവും ദീനാനുകമ്പയും കുട്ടിയായ ഗേണ്‍ക്സിയെ സ്വാധീനിച്ചു. തന്‍റെ ജീവിത ദൗത്യം പാവപ്പെട്ടവരെ സഹായിക്കലാണെന്ന് പന്ത്രണ്ടാം വയസില്‍ കുട്ടി തിരിച്ചറിഞ്ഞു.
കന്യാസ്ത്രീയാവാന്‍ തീരുമാനിച്ച ഗോണ്‍ക്സി അയര്‍ലാന്‍റിലെ ഡബ്ളില്‍ലിറെറ്റോ വിഭാഗത്തിലെ കന്യാസ്ത്രീയായി. ഒരു കൊല്ലം അയര്‍ലാന്‍റില്‍ കഴിഞ്ഞ ശേഷം മദര്‍ ഇന്ത്യയിലേക്ക് വന്നു. ഡാര്‍ജിലിങ്ങിലെ ലോറെറ്റോ കോണ്‍വെന്‍റിലെത്തി. 17 കൊല്ലം അവിടെ അധ്യാപികയായിരുന്നു. കൊല്‍ക്കത്ത സെന്‍റ് മേരീസ് സ്കൂളിന്‍റെ പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ചു.