മകരജ്യോതിയുടെ സത്യം നമുക്കറിയുമോ?

ടി പ്രതാപചന്ദ്രന്‍

WD


ആദിവാസികള്‍ നടത്തിവന്ന പൂജയും വിളക്കുമാണ് കാലാന്തരത്തില്‍ മകരവിളക്ക് കൊളുത്തലായി പരിഗണിച്ചത് എന്ന് പരക്കെ ഒരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്. വിശ്വാസികളില്‍ ഭൂരിഭാഗം പേരും അതില്‍ അര്‍ദ്ധ സത്യമെങ്കിലും കണ്ടിട്ടുമുണ്ട്. ഇനി ആദിവാസികളുടെ പൂജയും വിളക്കും അവര്‍ക്ക് വിട്ടു നല്‍കി ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഭക്തിയുടെ മറവില്‍ നടത്തുന്ന ചൂഷണം അവസാനിപ്പിക്കുകയാണ് വേണ്ടത്.

PRATHAPA CHANDRAN|
കോടതി മകരജ്യോതിയുടെ അമാനുഷികതയെ കുറിച്ച് ചോദിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡ് പോലും തടിതപ്പി. അങ്ങിനെ അവകാശപ്പെട്ടിട്ടില്ല എന്നാണ് ബോര്‍ഡിന്റെ അഭിഭാഷകന്‍ പറഞ്ഞത്. അതായത്, പലരും ഉറപ്പിച്ചു പറയുന്നതു പോലെ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് നടത്തുന്ന കര്‍പ്പൂര ആഴി തന്നെയാവും മകര ജ്യോതി. കര്‍പ്പൂരാഴിക്ക് മേല്‍ ചാക്ക് മൂടിയാണ് അത് മൂന്ന് പ്രാവശ്യം തെളിയിക്കുന്നത് എന്ന വാദം ശരിയാണെങ്കില്‍ കേരളത്തിലെ ഇത്രയും കാലത്തെ ഭരണകര്‍ത്താക്കളെല്ലാം ഒരുപോലെ തെറ്റുകാരാണ്. മകരജ്യോതി പ്രശ്നം ഗുരുതരമായി നില്‍ക്കുന്ന അവസ്ഥയില്‍ ഇപ്പോഴത്തെ മാര്‍ക്സിറ്റ് സര്‍ക്കാരിന്റെ മൌനമാവും ഭാവിയില്‍ ഏറെ വിമര്‍ശിക്കപ്പെടുക.

മതത്തിന്റെ പണവും പോഷണവും ആവശ്യമില്ല എന്ന് പറയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ പോലും അന്ധവിശ്വാസം പ്രചരിപ്പിച്ച് ഭക്തരുടെ പണാപഹരണം നടത്തുകയാണിവിടെ. മകരവിളക്ക് ഇല്ല എങ്കില്‍ കൂടി അയ്യപ്പനിലുള്ള വിശ്വാസം ഭക്തര്‍ ഉപേക്ഷിക്കില്ല. അങ്ങനെയിരിക്കെ, ദേവസം ബോര്‍ഡ് വഴി ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം പണം തട്ടിയെടുക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് കരിംകൊള്ളയാണെന്ന് പറയേണ്ടി വരും.
മകരവിളക്കിനെതിരെ സ്വാമി അയ്യപ്പന്റെ കൊട്ടാരത്തില്‍ നിന്നുള്ളവര്‍ പോലും എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ്. ഇനിയെങ്കിലും മകരവിളക്ക് വഞ്ചന അവസാനിപ്പിക്കണമെന്നാണ് കൊട്ടാരം പ്രതിനിധികള്‍ ആവശ്യപ്പെടുന്നത്. അതിനാല്‍, അച്യുതാനന്ദന്‍ സഖാവിന് ഇനിയെങ്കിലും ധൈര്യമായി പ്രതികരിക്കാന്‍ കഴിയില്ലേ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :