മകരവിളക്ക് കഴിഞ്ഞ് പൊന്നമ്പലമേട്ടില്‍ പോകാന്‍ കഴിഞ്ഞവര്‍ക്ക് അമാനുഷികമെന്ന് വിശേഷിപ്പിക്കുന്ന ജ്യോതിയുടെ ‘മാനുഷിക തിരുശേഷിപ്പുകള്‍’ കാണാന്‍ സാധിച്ചിട്ടുണ്ടെന്ന ‘പറഞ്ഞറിവുകള്‍’ മലയാളിയുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കും. അതിനാല്‍, അയ്യപ്പ ഭക്തിയും മകരവിളക്കും തമ്മില്‍ ബന്ധിപ്പിക്കാതിരിക്കാന്‍ അവര്‍ പണ്ടേ ശീലിച്ചിരിക്കും. എന്നാല്‍, മലയാളി ഭക്തരും മറുനാടന്‍ ഭക്തരും തമ്മില്‍ വലിയ അന്തരമുണ്ട്. ജ്യോതിയെ കുറിച്ചുള്ള അമാനുഷിക കഥകള്‍ മാത്രമാവും മറുനാട്ടുകാരുടെ ചെവിയില്‍ എത്തിയിട്ടുള്ളത്. അതിനാല്‍ അവര്‍ അതിനെ പരിപാവനമായി കാണുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |