പുതിയ പാര്‍ട്ടിയുമായി ഗണേശ്?

കൊല്ലം| WEBDUNIA|
PRO
PRO
കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുമായി ഉടക്കി നില്‍ക്കുന്ന മന്ത്രി ഗണേശ്കുമാര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിക്കുന്നെന്ന് സൂചന. ഗണേശ്കുമാറിനെ അനുകൂലിക്കുന്ന പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പിള്ള നീക്കം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ അണിനിരത്തി പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഗണേശ്കുമാര്‍ ഒരുങ്ങുന്നത്.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഗണേശ് അനുകൂലികള്‍ ചേര്‍ന്ന് ഗണേശ്കുമാറിന്റെ പേരില്‍ ഒര‌ു സാംസ്കാരിക സംഘടനയ്ക്ക് രൂപ നല്‍കിയിട്ടുണ്ട്. ക്രമേണ ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയായി വളര്‍ത്താനാണ് ഇവരുടെ നീക്കം. ഇതോടെ കേരള കോണ്‍ഗ്രസ്(ബി) പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന കാര്യം ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്.

പാര്‍ട്ടിക്ക് ഏറ്റവും സ്വാധീനമുള്ള കൊല്ലത്താണ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായിരിക്കുന്നത്. ജില്ലയിലെ 11 മണ്ഡലം പ്രസിഡന്റുമാര്‍ ഗണേശിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പിള്ളയുടെ ഒത്താശയോടെയാണ് ഇവര്‍ ഗണേശിനെതിരെ തിരിഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന സമിതിയോഗത്തില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഗണേശിനെ ഒഴിവാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് പിള്ളയും ഗണേശും തമ്മിലുള്ള പ്രശ്നം രൂക്ഷമായത്. ഇതിനിടയില്‍ എന്‍ എസ് എസ് നേതൃത്വത്തില്‍ ഇവരെ ഒന്നിപ്പിക്കാന്‍ സമവായശ്രമം നടന്നെങ്കിലും ഫലം ഉണ്ടായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :