പിറന്നാള്‍ പ്രഭയില്‍ ശ്രീശ്രീ

PRO
ജീവനകലയുടെ പരമാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്‌ 2008 മേയ്‌ 13ന്‌ 52 വയസ്‌ തികയുന്നു. ജീവിതത്തിന്‍റെ സുവര്‍ണ ജൂബിലിയിലും ജീവനകലയുടെ പുത്തന്‍ അര്‍ത്ഥതലങ്ങള്‍ പകര്‍ന്ന്‌ ലോകത്തെ ആയിരക്കണക്കിന്‌ അനുയായികള്‍ക്ക് പ്രചോദനമാവുകയാണ് ശ്രീശ്രീ രവിശങ്കര്‍.

വാത്സല്യത്തിന്‍റെ ആനന്ദോത്സവം

അസാധാരണമായ ആത്മീയ പ്രഭാവമാണ്‌ ശ്രീ രവിശങ്കര്‍. മാനുഷിക മൂല്യങ്ങള്‍ ഇരുളിലാടുന്ന ഈ കാലത്ത്‌ അനര്‍ഘമായ ജ്ഞാനത്തിന്‍റെ ദാനവുമായി ശ്രീ രവിശങ്കര്‍ ലക്ഷകണക്കിന്‌ ജനങ്ങള്‍ക്ക്‌ ആശ്വാസമായി എത്തുന്നു.

100 ല്‍ പരം രാഷ്ട്രങ്ങളില്‍, 2000 ലേറെ ആര്‍ട്ട്‌ ഓഫ്‌ ലിവിങ്‌ സെന്‍ററുകളിലൂടെ ഗുരു രവിശങ്കര്‍ ഈ അമൂല്യജ്ഞാനം ജനകോടികളില്‍ പകര്‍ന്നുകൊണ്ടിരിക്കുന്നു. ഈ കോഴ്‌സുകള്‍ ചെയ്തവര്‍ പലരും ആശങ്കകളകന്ന്‌, സ്നേഹത്തോടെയും ഒരുമയോടെയും ഉത്സാഹത്തോടെയും ജീവിതം തന്നെ ആഘോഷമാക്കി മാറ്റിയിട്ടുണ്ട്‌.

തേജസ്വിയായ ഈ ഗുരുവും അദ്‌ദേഹത്തിന്‌ ധ്യാനത്തിലൂടെ പ്രാപ്തമായ അമൂല്യമായ ജ്ഞാനവുമാണ്‌ ഇതിന്‌ ലോകത്തെ പര്യാപ്‌തമാക്കിയത്‌.

ജീവിതം

തമിഴ്നാട്ടിലെ പ്രസിദ്ധമായ ഒരു കുടുംബത്തില്‍ 1956 ല്‍ ശ്രീ രവിശങ്കര്‍ ജനിച്ചു. ചെറുപ്പത്തില്‍ത്തന്നെ സാധാരണക്കാരനല്ല ഈ കുട്ടി എന്ന്‌ മറ്റുളളവര്‍ മനസ്സിലാക്കിയിരുന്നു. നാലാ‍മത്തെ വയസ്സില്‍ തന്നെ ഭഗവദ്ഗീത മുഴുവന്‍ ഹൃദിസ്ഥമാക്കി.

പതിനേഴാ‍മത്തെ വയസ്സില്‍ സാമ്പ്രദായികമായ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ആധുനിക ശാസ്‌ത്രത്തില്‍ ഉയര്‍ന്ന ബിരുദം നേടി. 1986 ല്‍ രാഷ്‌ട്രപതിയില്‍ നിന്ന്‌ യോഗ ശിരോമണിപട്ടം കിട്ടി. യേല്‍ യൂണിവേഴ്‌സിറ്റിയിലെ സ്ക്കൂള്‍ ഓഫ്‌ സിവിനിറ്റിയിലെ ഉപദേഷ്‌ടാവായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഭാരതീയനാണ്‌ ശ്രീ രവിശങ്കര്‍.

ജീവനകല ( ആര്‍ട്ട്‌ ഓഫ്‌ ലിവിങ്ങ്‌)

അഞ്ജാതമാണ്‌ ദുരിതങ്ങള്‍ക്ക്‌ കാരണം. ഇതിന്‌ പ്രായോഗികമായ പരിഹാരമുണ്ടെന്ന്‌ , ശക്തമായി കാണിച്ച്‌ തരുന്ന കോഴ്‌സാണ്‌.

ശ്രീ രവിശങ്കറിന്റെ ആര്‍ട്ട്‌ ഓഫ്‌ ലിവിങ്ങ്‌ ഇത്‌ കേവലം ഒരാശയമല്ല. സചേതനമായ ഒരനുഭവമാണ്‌. ആറു ദിവസങ്ങളില്‍ 20-22 മണിക്കൂറുകള്‍കൊണ്ട്‌. ആര്‍ഷജ്ഞാനവും ശാസ്‌ത്ര സത്യവും മനോഹരമായി സമന്വയിപ്പിച്ച്‌ ജീവിതത്തെ സമ്പൂര്‍ണ്ണമായി മാറ്റുന്ന അപൂര്‍വ്വതയാണീ കോഴ്‌സ്‌.

ഈ കോഴ്‌സ്‌ ചെയ്യുന്നവരുടെ മനസ്സിന്‌ തെളിച്ചമുണ്ടാക്കുന്നു. ഉത്സാഹവും ഉന്മേഷവും വര്‍ദ്ധിക്കുന്നു. ഹൃദയം വിശാലമാകുന്നു. ധ്യാനം നിറഞ്ഞ നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍. നാം ഒറ്റയ്ക്കല്ലെന്ന്‌ ബോധമുണ്ടാക്കുന്നു. സമസ്‌ത പ്രപഞ്ചവും സര്‍വ്വാശ്ലേഷിയായി. നമ്മോടപ്പമുണ്ടെന്ന്‌. തിരിച്ചറിയുന്നു.

ജീവനകല പുനര്‍ജ്ജനിയുടെ ശ്വസനമന്ത്രം

PRATHAPA CHANDRAN|
ശ്രീ ശ്രീ :ലോകാരാധ്യനായ സദ്‌ഗുരു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :