പഴശ്ശിരാജയുടെ വീരമൃത്യുവിന് 203 ആണ്ട്

SASI
മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി പൊരുതിയ വീരകേരള വര്‍മ്മ പഴശ്ശി രാജാവിന്‍റെ ജീവത്യാഗത്തിന് 2008നവംബര്‍ 30ന് 203 ആണ്ട് തികയുന്നു. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടിയ ആദ്യത്തെ കേരളീയനാണ് പഴശ്ശി രാജ.'കേരളസിംഹം എന്നാണ് സര്‍ദാര്‍ കെ.എം. പണിക്കര്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.

1805 നവംബര്‍ 30ന് വയനാട്ടിലെ മാവിലംതോട്ടില്‍ വൈദേശിക ആധിപത്യത്തിനെതിരെ പൊരുതി മരിച്ച പഴശ്ശി രാജാവ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ തുടക്കക്കാരനാണ്.

വയനാട്ടില്‍ പുല്‍പ്പള്ളിയുടെ സമീപത്തുള്ള മാവിലാംതോട്ടില്‍ ബ്രിട്ടീഷ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അദ്ദേഹം മരിച്ചു വീണു. പഴശ്ശി രാജാവ് മരിച്ചു വീണപ്പോള്‍ മലബാറില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന നീണ്ട കാലത്തെ ചെറുത്തു നില്പിന് അന്ത്യമാവുകയായിരുന്നു.

ഇംഗ്ളീഷുകാരും ഹൈദറുമായുള്ള യുദ്ധത്തില്‍ 1780 കാലത്ത് പഴശ്ശിത്തമ്പുരാന്‍ ഇംഗ്ളീഷുകാരെ സഹായിച്ചു.പിന്നീട് ടിപ്പുവിനെതിരെയും തമ്പുരാന്‍ ഇംഗ്ളീഷുകാരെ സഹായിക്കുകയുണ്ടായി. എന്നാല്‍ ടിപ്പു പിന്‍വാങ്ങിയതോടെ ഇംഗ്ളീഷുകാര്‍ പഴശ്ശിരാജയെ അവഗണിച്ചു. 1793 ല്‍ തമ്പുരാന്‍റെ അമ്മാവനായ കുറുമ്പ്രനാട്ടു രാജാവിന് കോട്ടയം പാട്ടത്തിന് നല്‍കി. നികുതിപിരിവ് തമ്പുരാന്‍ നിഷേധിച്ചു.

1794ല്‍ പാട്ടവകാശം അഞ്ച് വര്‍ഷത്തേയ്ക്കു കൂടി നീട്ടിക്കൊടുത്തതോടെ ഇംഗ്ളീഷുകാരുമായുള്ള സമരം മൂര്‍ച്ഛിച്ചു.1793നും 1797നും ഇടയ്ക്ക് നടന്ന ഈ കലാപങ്ങള്‍ "ഒന്നാം പഴശ്ശി വിപ്ളവം' എന്നറിയപ്പെടുന്നു. തുടര്‍ന്ന് ബ്രിട്ടീഷുകാരുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെങ്കിലും 1800ല്‍ വീണ്ടും പരസ്പരം ഏറ്റുമുട്ടി.

WEBDUNIA|
1800 മുതല്‍ 1805 വരെ നീണ്ട രണ്ടാം പ്രക്ഷോഭണം "രണ്ടാം പഴശ്ശി വിപ്ളവം' എന്നറിയപ്പെടുന്നു. ഇതിന്‍റെ അന്ത്യത്തില്‍ 1805ന് 30ന് പഴശ്ശിരാജാവ് കൊല്ലപ്പെട്ടു. (ആത്മഹത്യയായിരുന്നുവെന്നും പറയുന്നുണ്ട്.)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :