ദാദാബായി - ഇന്ത്യയുടെ മഹാനായ വൃദ്ധന്‍

WEBDUNIA|


ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്ക് ഇംഗ്ളണ്ടില്‍ നിന്ന് മത്സരിച്ചു ജ-യിച്ച ആദ്യത്തെ ഭാരതീയനും ഏഷ്യക്കാരനുമാണ് ദാദാബായി നവറോജ-ി.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നാട്ടിലും ഇംഗ്ളണ്ടിലും അക്ഷീണം പോരാടിയ ദാദാബായി അറിയപ്പെടുന്നത് ഇന്ത്യയുടെ മഹാനായ വൃദ്ധന്‍ എന്ന പേരിലാണ്.

1825 സെപ്തംബര്‍ 4 ന് ബോംബയിലാണ് അദ്ദേഹം ജ-നിച്ചത് - അന്തോര്‍ന്നന്‍ പാഴ്സി പുരോഹിതന്‍റെ മകനായി.

നവറോജ-ി പാലന്‍ജ-ി ദോര്‍ദി യും മനേക് ബായിയും ആയിരുന്നു മാതാപിതാക്കള്‍. നാലാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ കുടുംബം ദാരിദ്യ്രത്തിലായിരുന്നു. അമ്മ വളരെ കഷ്ടപ്പെട്ടാണ് ദാദാബായിയെ വളര്‍ത്തിയത്. പതിനൊന്നാം വയസ്സില്‍ അദ്ദേഹം ഗുലാബിയെ വിവാഹം കഴിച്ചു.

എല്‍ഫിംഗ്സ്റ്റണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഇത് അദ്ദേഹത്തിന്‍റെ ജ-ീവിതത്തിലൊരു വഴിത്തിരിവായിരുന്നു. അവിടെ അദ്ധ്യാപകനായി ജേ-ാലി ലഭിച്ച നവറോജ-ി 25 ാം വയസ്സില്‍ അസിസ്റ്റന്‍റ് പ്രൊഫസറും 27 ാം വയസ്സില്‍ (1855) കണക്കിന്‍റെയും നാച്വറല്‍ ഫിലോസഫിയുടെയും പ്രൊഫസറുമായി പ്രവര്‍ത്തിച്ചു.

1867 ലാണ് അദ്ദേഹം രാഷ്ട്രീയത്തിലാകൃഷ്ടനായത്. 1874 ല്‍ അദ്ദേഹം ബറോഡാ രാജ-ാവിന്‍റെ പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചു. 30 ാം വയസ്സില്‍ നവറോജ-ി ഇംഗ്ളണ്ടിലേക്ക് പോയി. അവിടത്തെ ലിബറല്‍ പാര്‍ട്ടിയില്‍ അംഗമായി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും എഴുത്തുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന പ്രവര്‍ത്തനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :