കാവ്യ വേണമെന്ന് വാശിപിടിച്ചിട്ടില്ല

PRO
‘എന്‍റെ സിനിമകളില്‍ കാവ്യ തന്നെ നായികയാവണമെന്ന് ഞാന്‍ വാശിപിടിച്ചു എന്ന് പറയുന്നവര്‍ വസ്തുത അറിയാതെ സംസാരിക്കുകയാണ്. ഞാന്‍ തുടക്കത്തില്‍ ഏഴു സിനിമകള്‍ ചെയ്തത് മോഹിനിക്കൊപ്പമാണ്. മലയാളത്തിലെ പല യുവനടിമാരും ആദ്യ ചിത്രങ്ങളില്‍ അഭിനയിച്ചത് എനിക്കൊപ്പമാണ്. അവരുടെ ഒരു ഹിറ്റെങ്കിലും എനിക്കൊപ്പം ഉണ്ടായിട്ടുണ്ട്. തെന്നിന്ത്യയിലെ പ്രശസ്ത നടി അസിനും ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത് എനിക്കൊപ്പമാണ്. കാവ്യക്ക് പറ്റിയ വേഷം കാവ്യയ്ക്ക് മാത്രമേ നല്‍കിയിട്ടുള്ളു. പക്ഷേ കാവ്യ വേണമെന്ന് ഒരിക്കലും വാശിപിടിച്ചിട്ടില്ല‘.

-നടന്‍ ദിലീപ്

PRO
‘തരൂര്‍ എന്ന നാടിന് മഹത്തായ പാരമ്പര്യമുണ്ട്. എന്നാല്‍ കെപി കേശവമേനോന്‍ തുടങ്ങിയ മഹാരഥന്മാരുടെ ജന്മനാടായ തരൂര്‍ ഇപ്പോള്‍ അറിയപ്പെടുന്നത് കോമാളിയായ ശശി തരൂരിന്റെ പേരിലാണ്. കോടികളുടെ ഐപിഎല്‍ അഴിമതിയില്‍പ്പെട്ട ശശി തരൂരിന്‌ ദേശഭക്തി തുടിക്കുന്ന വള്ളത്തോളിന്റെ വരികള്‍ ചൊല്ലാന്‍ ഒരു അര്‍ഹതയുമില്ല. അഴിമതിയില്‍പ്പെട്ട്‌ മന്ത്രിസ്ഥാനം പോയ ഒരാള്‍ ഈ വരികള്‍ ചൊല്ലിയത്‌ മലയാളികള്‍ക്കു മുഴുവന്‍ അപമാനകരമാണ്‌. തരൂരിന്‌ വള്ളത്തോള്‍കവിതയുടെ അര്‍ഥമറിയില്ല. ഇയാളുടെ വാക്കും പേനയും പ്രശ്നമാണെന്ന്‌ എല്ലാവര്‍ക്കും മനസ്സിലായിക്കഴിഞ്ഞു‘.

-സുകുമാര്‍ അഴീക്കോട്

PRO
‘മറ്റു പരീക്ഷകളിലെന്ന പോലെ ഈ പരീക്ഷയിലും ഞാന്‍ ജയിക്കും. കേരളത്തിന്റെ തിളയ്ക്കുന്ന ചോരയാണു എന്റെ ശക്‌തി. ലോകം മുന്നിലോടുമ്പോള്‍ കേരളം പിന്നിലാണ്‌. കേരളത്തെ ലോകത്തിനൊപ്പമെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ കാലില്‍ കൊണ്ട മുള്ളല്ല ഐപിഎല്‍ വിവാദം. ജീവിതാനുഭവമായാണ്‌ അതിനെ കാണുന്നത്‌. സാമ്പത്തിക ലാഭത്തിനു വേണ്ടി നില്‍ക്കുന്നവനാണു ഞാനെന്ന്‌ ആരും പറയില്ല. ഇതുവരെ ആരും പറഞ്ഞിട്ടില്ല. അമ്പത്തിനാലാം വയസ്സിലല്ല മനുഷ്യന്‍ മാറാന്‍ പോകുന്നത്‌‘.

-ശശി തരൂര്‍ എം പി.

PRO
‘ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടതൊന്നും ഇതുവരെ ചെയ്തു കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ചെറിയാന്‍ കാര്യമായൊന്നും ചോദിച്ചിട്ടില്ല. ദീര്‍ഘകാലമായി കുടുംബ സുഹൃത്താണെങ്കിലും ചെറിയാന്‍ രാഷ്ട്രീയപരമായി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. ഞങ്ങളുടെ സൌഹൃദത്തില്‍ ഇതുവരെ ഒരു പോറല്‍ പോലും വീണിട്ടില്ല‘.

-എ കെ ആന്‍റണി

PRO
‘പിന്‍ഗാമി ആരെന്നു നിശ്ചയിക്കാനുള്ള പൂര്‍ണ ആരോഗ്യം കെ കരുണാകരന് ഇപ്പോഴുമുണ്ട്. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത പത്മജയ്ക്കു കരുണാകരന്റെ പിന്‍ഗാമിയാകാനാകില്ല. പിതാവിനെ ബന്ദിയാക്കി അധികാരം പിടിച്ചെടുത്ത ഔറംഗസേബിന്റെ കഥ എല്ലാവരും ഓര്‍ക്കുന്നതു നന്ന്. ഔറംഗസേബിന് അധികകാലം അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞില്ല. കരുണാകരന്റെ ആശയവുമായി മുന്നോട്ടുപോകുന്നവരാണ് യഥാര്‍ഥ അനുയായികള്‍. ജനങ്ങളുമായി ബന്ധമുള്ള വ്യക്തികള്‍ക്കുമാത്രമേ നേതാക്കളായി നിലനില്‍ക്കാന്‍ കഴിയുകയുള്ളു‘.

-കെ മുരളീധരന്‍

PRO
‘സിനിമാ താരങ്ങളെയും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരെയും അപമാനിക്കുകയാണ് സുകുമാര്‍ അഴീക്കോട്. ഇതിനൊക്കെ മറുപടി നല്‍കാനുള്ള നാക്കും വാക്കും സിനിമാരംഗത്തുള്ളവര്‍ക്ക് ഉണ്ട്. എന്നാല്‍ അതിനു തുനിയാത്തത് മഹത്തായ സാംസ്കാരിക പാരമ്പര്യം ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ്. കൊടിയേറ്റത്തിന് ശേഷം ഒരു സിനിമ കണ്ടിട്ടില്ലെന്നാണ് അഴീക്കോട് പറയുന്നത്. അതിനു ശേഷമുള്ള മലയാള സിനിമയെക്കുറിച്ച് അഴീക്കോടിന് ഒന്നും അറിയില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ അഴീക്കോട് നടത്തുന്ന പ്രസ്താവനകള്‍ അപലപനീയമാണ്‘.

WEBDUNIA|
ഇത്തവണത്തെ ആഴ്ചമേള പംക്തിയില്‍ നടന്‍ ദിലീപ്, സുകുമാര്‍ അഴീക്കോട്, ശശി തരൂര്‍ എം പി, കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്‍റണി, കെ മുരളീധരന്‍, നടനും സംവിധായകനുമായ വേണു നാഗവള്ളി എന്നിവര്‍ പങ്കെടുക്കുന്നു

-വേണു നാഗവള്ളി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :