ഇനി ശരണം വിളിയുടെ നാളുകള്‍

T SASI MOHAN|
ത്യാഗം സഹിക്കാന്‍ കരുത്തു നേടണം. അന്യന്‍റെ വസ്തുക്കള്‍ മോഷ്ടിക്കരുത്. കള്ളസാക്ഷി പറയരുത്.
ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്, കോപിക്കരുത്. അയ്യപ്പധ്യാനം എപ്പോഴും മനസ്സിലുണ്ടാവണം. അന്നദാനം നല്ലത്. നഗ്നപാദരായി സഞ്ചരിക്കുന്നത് ഉത്തമം.

അയ്യപ്പന്‍ കേരളത്തിന്‍റെ വിശാല ദൈവസങ്കല്പം

'ആദിത്യ ചന്ദ്രന്‍റെ കണ്ണഴകോടെ
ശ്രീമഹാദേവന്‍റെ മെയ്യഴകോടെ
ശംഖും കഴുത്തിലോ പൊന്നരയോടെ
ശ്രീ ധനുമാസത്തിലുത്തിരം നാളില്‍
പഞ്ചമിപ്പക്കം പിറന്നാളുണ്ണി '

ഇതു ഭൂതഗണനാഥന്‍ അയ്യപ്പനെക്കുറിച്ചുള്ള കവിവചനം.ധര്‍മശാസ്താവിന്‍റെ ഉത്പത്തിക്ക് പുരാവൃത്തങ്ങളെറെ.എന്നാല്‍ അയ്യപ്പനെ സമൂഹത്തിന്‍റെ ദൈവമാക്കി മാറ്റിയത് കേരളമാണ്.

അയ്യപ്പപുരാണങ്ങളില്‍ അഗ്രസ്ഥാനത്താണ് "ഭൂതനാഥോപാഖ്യാനം'. ശ്രീഭൂതനാഥനെന്നും അറിയപ്പെടുന്ന ധര്‍മശാസ്താവിനെപ്പറ്റിയുള്ള കഥകള്‍ ഈ സംസ്കൃത ഗ്രന്ഥത്തില്‍ 15 അധ്യായങ്ങളിലായി വിവരിക്കുന്നു.

കാടും മേടും നിറഞ്ഞ പ്രദേശത്ത് അയ്യപ്പന് ക്ഷേത്രം പണിഞ്ഞത്, പുലികളെയും ചെടികളെയും അയ്യപ്പന്‍റെ തോഴരാക്കിയത്, മുസ്ലീം പ്രമാണിയായിരുന്ന വാവരെ ഇഷ്ട സഖാവാക്കിയത്. ക്രാന്തദര്‍ശികളായ പൂര്‍വികരായിരുന്നു . പരിസ്ഥിതി സംരക്ഷണവും മത സൗഹാര്‍ദ്ദവും കാംക്ഷിച്ചിരുന്ന പൂര്‍വികര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :