ഇങ്ങനെയും ചില വിശ്വാസങ്ങള്‍ ഇവിടെ ഉണ്ട്!; വയറ്വേദനക്ക് പഴുത്ത ഇരുമ്പുകൊണ്ടും പാമ്പ് വിഷത്തിന് ഫോണിലൂടെയും ചികിത്സ

PRO
കുഞ്ഞുങ്ങളുണ്ടാകുക ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. സന്താന ഭാഗ്യത്തിനു വേണ്ടി മനുഷ്യര്‍ എന്തും നല്‍കും. ചിലപ്പോള്‍ വഞ്ചകരുടെ കെണിയില്‍ പോലും സ്വയം സമര്‍പ്പിക്കാനും ചിലര്‍ മടിക്കാറില്ല.

കുട്ടികളില്ലാതെ നിരാശയില്‍ കഴിയുന്നവര്‍ സന്താന ഭാഗ്യം ലഭിക്കാന്‍ ഇന്‍ഡോറിലെ മാ അംബാവാലി ക്ഷേത്രമുണ്ട്. ‘മാ കാല്‍‌രാത്രി’ യാണ് ഇവിടുത്തെ പ്രധാന ദേവത. ഇവിടെ പൂജ നടത്തുന്നവര്‍ക്ക് സന്താന ഭാഗ്യത്തിനുള്ള അനുഗ്രഹം ലഭിക്കുമെന്നതാണ് ഇവിടവുമായി ബന്ധപ്പെട്ടുള്ള വിശ്വാസം. ചൊവ്വാഴ്ച തോറും ഈ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജയുണ്ട്. ഈ പ്രത്യേക പ്രാര്‍ത്ഥനയ്‌ക്കായി ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നു പോലും ഭക്തര്‍ ഇവിടെ എത്തിച്ചേരുന്നു.

ഇവിടുത്തെ രീതികള്‍ തികച്ചും വ്യത്യസ്തമാണ്. ആദ്യം മൂന്നു നാളികേരം നല്‍കി ആവശ്യം അമ്മയെ അറിയിക്കണം. പൂജാരി തരുന്ന പൂജിച്ച ചരട് അഞ്ചാഴ്ച കഴുത്തില്‍ അണിയണം. തങ്ങളുടെ ആഗ്രഹത്തിനു ഫലമുണ്ടായാല്‍ ഒരു വൃക്ഷത്തെ പ്രദക്ഷിണം വച്ച് അഞ്ചു നാളികേരം ഉടയ്‌ക്കണം.
PRO

എത്ര നിരാശയുണ്ടെങ്കിലും സത്യസന്ധതമായ മനസ്സുമായി ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് ആഗ്രഹ പൂര്‍ത്തീകരണം ലഭിക്കുമെന്ന് പൂജാരി പറയുന്നു. ഭക്തര്‍ ഉടച്ച ആയിരക്കണക്കിനു നാളികേരങ്ങള്‍ ഇതിനു തെളിവാണ്.

രു സന്താനം വേണമെന്ന ആഗ്രഹവുമായി ദൂരദേശങ്ങളില്‍ നിന്നു പോലും ആള്‍ക്കാര്‍ എത്തുന്നു. വിവാഹം കഴിഞ്ഞിട്ട് പത്തുവര്‍ഷമായവര്‍ പോലും കൂട്ടത്തില്‍ ഉണ്ട്. ചൊവ്വാഴ്‌ച ദിനത്തിലെ പ്രത്യേക പൂജയ്ക്കായി അനേകരാണ് ക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കുന്നത് . എല്ലാവിധ നിരാശകളും അമ്മ തീര്‍ത്തു തരുമെന്നാണ് ഓരോത്തരുടെയും വിശ്വാസം.

പാമ്പ് കടിച്ചാല്‍ ഫോണിലൂടെ- അടുത്ത പേജ്

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :