ഇങ്ങനെയും ചില വിശ്വാസങ്ങള്‍ ഇവിടെ ഉണ്ട്!; വയറ്വേദനക്ക് പഴുത്ത ഇരുമ്പുകൊണ്ടും പാമ്പ് വിഷത്തിന് ഫോണിലൂടെയും ചികിത്സ
PRO
ഒരു കുളിയിലൂടെ പക്ഷാഘാതത്തിന് ശമനമുണ്ടാവുമെന്ന് വിശ്വസിക്കാന്കഴിയുമോ?' ഭാദവ മാത' അമ്പലത്തിലെ കുളത്തില്‍ കുളിച്ചാല്‍ പക്ഷാഘാതം മാറുമെന്നാണ് വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്. മദ്ധ്യപ്രദേശിലെ നീമച്ച്നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്അകലെയാണ് ഈ ക്ഷേത്രം
ആദിവാസി വിഭാഗത്തില്പെട്ട ഭീല്സമുദായത്തിന്റേതാണ്ഈ ക്ഷേത്രം. ഇവിടത്തെ പൂജാരി ബ്രാഹ്മനണല്ല. ഭീല്‍ സമുദായക്കാരനാണ്. "ഇവിടെ വളരെയധികം അദ്ഭുതങ്ങള്നടക്കുന്നുണ്ട്. കുളം നിലനില്ക്കുന്നത്അമ്പലത്തിന്റെ നടുക്കാണ്. അതില്കുളിച്ചാല്പക്ഷാഘാതം ഭേദപ്പെടുത്തുമെന്നാണ് വിശ്വാസം", അമ്പലത്തിന്റെ അധികൃതര്‍ പറയുന്നു.
ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍ കേട്ടറിഞ്ഞ് പക്ഷാഘാതം മാറ്റാനായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്ദ്ധിച്ചു. ആളുകളെ നിയന്ത്രിക്കാനാവാതെ വന്നപ്പോള്‍ ക്ഷേത്ര ഭാരവാഹികള്‍ കുളത്തില്‍ കുളിക്കാനുള്ള അനുവാദം താല്‍ക്കാലികമായി നിര്‍ത്തി വച്ചു.
പകരം കുളത്തിലെ പുണ്യ ജലം ടാങ്കുകളില്നിറച്ച് വച്ചു. തീര്ത്ഥാടകര്‍ ഇതില്‍ നിന്നും കോരിക്കുളിച്ച് രോഗശാന്തി നേടി. പിന്നീടാണ് സ്ത്രീകള്ക്കും പുരുഷന്മാര്ക്കും സൌകര്യ പൂര്‍വം കുളിക്കാന്‍ കുളിമുറികള്‍ അതില്‍ പുണ്യതീര്‍ഥം ലഭ്യമാക്കിയതും.