ഇങ്ങനെയും ചില വിശ്വാസങ്ങള്‍ ഇവിടെ ഉണ്ട്!; വയറ്വേദനക്ക് പഴുത്ത ഇരുമ്പുകൊണ്ടും പാമ്പ് വിഷത്തിന് ഫോണിലൂടെയും ചികിത്സ

PRO

രാജസ്ഥാനിലെ ബാന്‍സ്‌വാ‍ദ ജില്ലയിലെ ചീഞ്ച് ഗ്രാമത്തില്‍ നടത്തിയിരുന്ന സത്യനാം വിത്തല്‍ദാസ് എന്ന ആള്‍ദൈവമാണ് കഥയിലെ നായകന്‍. തനിക്ക് അമാനുഷ സിദ്ധികളുണ്ടെന്നാണ് ഇദ്ദേഹം അവകാശപ്പെട്ടിരുന്നത്.

ലഘുലേഖകളും സി ഡികളും ഇദ്ദേഹം അനുയായികള്‍ മുഖേന വിതരണം ചെയ്യുന്നു. എയിഡ്സ്, ആര്‍ബുദം തുടങ്ങിയ രോഗങ്ങളെല്ലാം ചികിത്സിച്ച് മാറ്റുമെന്നാണ് സി ഡി കളിലും ലഖുലേഖകളിലും ഇയാളുടെ അവകാശവാദം. അതും സൌജന്യമായി ആണ് ചികിത്സയെന്നും വാഗ്ദാനം ചെയ്യുന്നു.

ഗൃഹങ്ങളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു കത്തി ഉപയോഗിച്ചുള്ള ശസ്ത്രക്രിയയിലൂടെ ആണ് ചികിത്സ എന്ന് സി ഡികളിലൂടെ കാണാം. സി ഡികള്‍ കാണുന്ന നിഷ്കളങ്കരായ ഗ്രാമീണരെ ആകര്‍ഷിക്കും വിധത്തിലാണ് രംഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
PRO

രോഗിയുടെ ഉദരത്തില്‍ നിന്ന് ഒരു ലോഹക്കഷണം ഇയാള്‍ പുറത്തെടുക്കുകയും രോഗം മാറിയതായി പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ശസ്ത്രക്രിയക്ക് മുന്‍പ് ഒരു ലോഹക്കഷണം ഇയാള്‍ കൈക്കുള്ളില്‍ ഒളിപ്പിച്ച് വയ്ക്കുകയും പിന്നീട് രോഗിയുടെ ഉദരത്തില്‍ നിന്നെടുത്തതായി നടിക്കുകയുമാണ് ചെയ്യുന്നത്.

വിത്തല്‍ദാസ് രോഗികളെ ചികിത്സിക്കുന്ന സമയവും അസാധാരണമാണ്. ശനിയാഴ്ച അര്‍ദ്ധരാത്രി ആരംഭിക്കുന്ന ശസ്ത്രക്രിയ വെളുപ്പിന് മൂന്ന് മണി വരെ നീണ്ടുനില്‍ക്കുന്നു. ശസ്ത്രക്രിയ നടക്കുമ്പോള്‍ കെട്ടിടത്തിന്‍റെ പ്രധാനവാതിലുകള്‍ അടച്ച് പൂട്ടിയിരിക്കും. സ്ഥലത്തെ ഇയാളുടെ സ്വന്തം ക്ഷേത്രത്തിന്‍റെ കവാടങ്ങളും അടച്ചിരിക്കും. മറ്റൊരു അത്ഭുത വിദ്യയും വിത്തല്‍ദാസ് അവതരിപ്പിക്കുന്നുണ്ട്. നാളികേരം പൊട്ടിച്ച ശേഷം അതില്‍ നിന്ന് കുങ്കുമവും പുഷപങ്ങളും പുറത്തെടുത്ത് ജനങ്ങളെ അത്ഭുതപരതന്ത്രരാക്കുന്നു.

എന്നാല്‍ ഇത് വെറും ഇന്ദ്രജാലം മാത്രമാണെന്ന് വിത്തല്‍ദാസിന്‍റെ രോഗികളില്‍ ഒരാളായ സുനില്‍ പറയുന്നു. താന്‍ ഇത്തരത്തിലുള്ള നാളികേരത്തില്‍ ഒരെണ്ണം പരിശോധിച്ചുവെന്നും ഈ നാളികേരം പശ കൊണ്ടു ഒട്ടിച്ചിരുന്നുവെന്നു സുനില്‍ വെളിപ്പെടുത്തിയത്.

ചെന്നൈ| WEBDUNIA|
ആള്‍ദൈവങ്ങളെ വിശ്വസിക്കാമോ?
ഒരു കുളിയിലൂടെ പക്ഷാഘാതം മാറും- അടുത്ത പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :