ഇങ്ങനെയും ചില വിശ്വാസങ്ങള്‍ ഇവിടെ ഉണ്ട്!; വയറ്വേദനക്ക് പഴുത്ത ഇരുമ്പുകൊണ്ടും പാമ്പ് വിഷത്തിന് ഫോണിലൂടെയും ചികിത്സ

PRO
പച്ചകുത്തുന്നതുപോലെ ചാച്‌വ ചിത്സയിലൂടെ ഉണ്ടാവുന്ന അടയാളവും ജീവിതകാലം മുഴുവന്‍ മാറാതെ കിടക്കും. അംബാ റാംജി തന്‍റെ മുന്നില്‍ വരുന്നവരുടെ രോഗം ബാധിച്ച അവയവങ്ങളില്‍, കൈയ്യോ കാലോ കഴുത്തോ ആവട്ടെ, ചാച്‌വ വച്ച് ചികിത്സിക്കും. ഇവിടെ വന്നവരുടെ ശരീരത്തില്‍ കണ്ട പൊള്ളലേറ്റ പാടുകള്‍ രോഗികള്‍ ചികിത്സയ്ക്കായി കാലാകാലങ്ങളില്‍ ഇവിടെ എത്തുന്നതിന് തെളിവായിരുന്നു.

എല്ലാ ഞായറാഴ്ചകളിലും ചികിത്സയ്ക്കായി രോഗികളുടെ ഒരു നീണ്ട നിര തന്നെ കാണാം. ഇവരില്‍ മുതിര്‍ന്നവരും യുവാക്കളും മാത്രമല്ല ചെറിയ കുട്ടികള്‍ വരെ ഉണ്ടാവും. ചാച്‌വ നടത്തുമ്പോള്‍ വേദനയുണ്ടാവില്ല എന്നാണ് വിശ്വാസം. എന്നാല്‍, കുഞ്ഞുങ്ങളുടെയും പ്രായം ചെന്നവരുടെയും വേദനനിറഞ്ഞ നിലവിളി നമ്മളോട് പറയുന്നത് അസഹനീയ വേദനയുടെ കഥ തന്നെയാണ്.

എന്നാല്‍ അംബാറാംജിയും സഹായികളും ഇതിലൊന്നും കുലുങ്ങുന്നില്ല, ചാച്‌വ ചികിത്സ രോഗം സുഖപ്പെടുത്തുമെന്നാണ് ഇവര്‍ വാദിക്കുന്നത്. ഒരു പിഞ്ചു കുഞ്ഞിന് ചാച്‌വ ചികിത്സ നടത്താന്‍ തുടങ്ങിയ ഒരു അമ്മയെ ഞങ്ങള്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍, “ കുഞ്ഞ് വയറിളക്കം മൂലം കഷ്ടപ്പെടുകയാണ്. ചാച്‌വ ചികിത്സ നടത്തിയില്ലെങ്കില്‍ മരിച്ചു പോവും. എന്താണ് നല്ലതെന്ന് ഞങ്ങള്‍ക്ക് അറിയാം” എന്ന ആക്രോശമായിരുന്നു ആ അമ്മയില്‍ നിന്ന് ഉയര്‍ന്നത്. തുടര്‍ന്ന്, അവര്‍ ആ കുഞ്ഞിന് അഞ്ച് പ്രാവശ്യത്തോളം ചാച്‌വ ചികിത്സ നടത്തി.

ഇതെ കുറിച്ച് ഡോക്ടറുടെ അഭിപ്രായം ഇത്തരം ചികിത്സയ്ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്നായിരുന്നു മറുപടി. ഇവര്‍ക്ക് മനശ്ശാസ്ത്രപരമായി രോഗിക്ക് ശാന്തി നല്‍കാം എന്നാല്‍ രോഗങ്ങള്‍ ഭേദമാക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള ചികിത്സ അണുബാധയ്ക്ക് കാരണമായേക്കാം. ഇതിന് ഉദാഹരണമായി നാഭിയില്‍ മുറിവുമായി നാലുമാസം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്ന കഥയും ഡോക്ടര്‍ പറഞ്ഞു.

കുഞ്ഞിനെ ചികിത്സയ്ക്കായി ബാബയുടെ അടുത്ത് കൊണ്ടുപോയതായി മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍, ചാച്‌വ ചികിത്സയ്ക്ക് ശേഷം സ്ഥിതിഗതികള്‍ വഷളാവുകയായിരുന്നു. ഒരുമാസത്തെ ചിത്സകൊണ്ടാണ് കുഞ്ഞിന്‍റെ മുറിവ് കരിഞ്ഞത്- ഡോക്ടര്‍ പറഞ്ഞു. സാധാരണയായി അജ്ഞത കൊണ്ടാണ് ശുദ്ധരായ ആളുകള്‍ ഇത്തരം ചികിത്സകളില്‍ വിശ്വസിക്കുന്നത്. ഇതിനായി പണവും ആരോഗ്യവും ചിലപ്പോള്‍ ജീവിതം പോലും അവര്‍പാഴാക്കുന്നു.

ചെന്നൈ| WEBDUNIA|
വെറും കത്തി മാത്രമുപയോഗിച്ചൊരു ശസ്ത്രക്രിയ- അടുത്ത പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :