ഇങ്ങനെയും ചില വിശ്വാസങ്ങള്‍ ഇവിടെ ഉണ്ട്!; വയറ്വേദനക്ക് പഴുത്ത ഇരുമ്പുകൊണ്ടും പാമ്പ് വിഷത്തിന് ഫോണിലൂടെയും ചികിത്സ

PRO


മധ്യപ്രദേശിലെ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ഒരു അന്ധവിശ്വാസത്തെ കുറിച്ചാണ് ഇത്തവണ ഞങ്ങള്‍ പറയുന്നത്. ‘ചാച്‌വ’ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു തരം ഭയമുളവാക്കുന്ന ചികിത്സാ രീതിയാണിത്. ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡുകള്‍ രോഗിയുടെ ശരീരത്ത് വയ്ക്കുന്ന തരം ചികിത്സാ രീതിയാണിത്.

ഈ ചികിത്സാ രീതി മധ്യപ്രദേശിലെ വിദിഷ, ഖണ്ഡാവ, ബൈറ്റൂള്‍, ധാര്‍, ഗ്വാളിയര്‍, ഭിന്‍ഡ്-മുറൈന എന്നിവടങ്ങളിലെ ഗ്രാമങ്ങളിലാണ് നിലനില്‍ക്കുന്നത്. ഇത്തരം നടത്തുന്നവരെ വിശ്വാസികള്‍ ‘ബാബ’ എന്നാണ് വിളിക്കുന്നത്. ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ രോഗബാധിതമായ ശരീര ഭാഗത്ത് ആദ്യം ഭസ്മം കൊണ്ട് ചില അടയാളങ്ങളിടുന്നു. പിന്നീട്, പഴുത്ത ഇരുമ്പ് ദണ്ഡ് ആ ഭാഗങ്ങളില്‍ വയ്ക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ രോഗ ശമനം ഉണ്ടാവുമെന്നാണ് ബാബ അവകാശപ്പെടുന്നത്.

വയറ് വേദന, ഗ്യാസ്ട്രബിള്‍, രക്താതിസമ്മര്‍ദ്ദം, ടിബി, പക്ഷാഘാതം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവ ചാച്‌വ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാമെന്നാണ് ‘മോക്ഷ പിപ്പിലിയ’ ഗ്രാമത്തിലെ ഒരു ബാബ അവകാശപ്പെട്ടത്.
PRO


അംബാ റാംജിയുടെ അഭിപ്രായത്തില്‍ മനുഷ്യ ശരീരത്തിലെ എല്ലാ രോഗങ്ങളെയും ചചാവ ഉപയോഗിച്ച് കരിച്ചുകളയാന്‍ സാധിക്കും. ചികിത്സയില്‍ അതിശയം കൂറുന്ന രോഗികള്‍ ഇയാളെ ഡോക്ടര്‍ എന്നും വിളിക്കുന്നു. ഇത്തരത്തില്‍ ചിത്സ തേടിയ ആള്‍ക്കാരുടെ ശരീരത്തില്‍ പൊള്ളലിന്‍റെ കല കാണാമായിരുന്നു.

ചാച്‌വ ചികിത്സയിലൂടെ ഉടന്‍ ഫലം സിദ്ധിച്ചു എന്നാണ് ‘ചന്ദര്‍’ എന്നയാള്‍ പറയുന്നത്. ഇയാള്‍ വയറ് വേദന, തലവേദന, കരള്‍ രോഗം എന്നിവയക്കാണ് ചികിത്സാ വിധേയനായത്. ഇയാളുടെ ശരീരത്തിലെ പൊള്ളലേറ്റ പാടുകളും കാട്ടിത്തരികയുണ്ടായി.

അപകടകരമായ ചികിത്സയെന്ന് ഡോക്ടര്‍മാര്‍- അടുത്ത പേജ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :