ആനന്ദ് ജോണ്‍ സ്ത്രീപീഢനക്കാരനോ?

അരുണ്‍ വാസന്തി

PRO
ആനന്ദ് ജോണ്‍ അലക്സാണ്ടര്‍, വയസ് 34 , ലോകത്തിലെ പത്ത് സെക്സിയസ്റ്റ് പുരുഷന്മാരില്‍ ഒരാള്‍. ജോലി ഫാഷന്‍ ഡിസൈനിംഗ്, വരുമാനം കോടികള്‍! പക്ഷേ വിധി ആനന്ദിന് കരുതിവെച്ചത് മറ്റൊന്നായിരുന്നു. ജയില്‍ വാസം. അതും സ്ത്രീപീഢനത്തിനും! കേട്ടിട്ട് അത്‌ഭുതം തോന്നുന്നുണ്ടോ? പക്ഷേ അതാണ് യാഥാര്‍ത്ഥ്യം. സിനിമാക്കഥയെപ്പോലും വെല്ലുന്ന തരത്തിലാണ് ആനന്ദിന്റെ ജീവിതം കീഴ്‌മേല്‍ മറിക്കപ്പെട്ടത്.

മലയാളിയായ ആനന്ദ് ജോണ്‍ കേരളത്തിലും ചെന്നൈയിലുമായാണ് സ്ക്കൂള്‍ വിദ്യാഭ്യാസം നേടിയത്. പിന്നീട് അമ്മ ശശി എബ്രഹാമിനും സഹോദരി സന്‍‌ജനക്കുമൊപ്പം അമേരിക്കയിലേക്ക് പോയി. അവിടെ ഒരു ഫാഷന്‍ ഡിസൈനര്‍ സ്ക്കൂളില്‍ ആനന്ദ് വിദ്യാര്‍ത്ഥിയായി. അതിയായ ചിത്രകലാ വാസനയാണ് ആനന്ദിനെ ഡിസൈനിംഗ് രംഗത്തേക്ക് ആകര്‍ഷിച്ചത്. അതോടെ ഫാഷന്‍ ഡിസൈനിംഗില്‍ ആനന്ദ് തരംഗം അലയടിക്കാന്‍ തുടങ്ങി, അമേരിക്കാര്‍ക്ക് ആനന്ദിന്റെ ഡിസൈനുകള്‍ ആവേശമായി മാറി.

അമേരിക്കയിലെ ഏറ്റവും മികച്ച ഫാഷന്‍ സ്ഥാപനമായ ഡോറകാരനില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. പിന്നീടങ്ങോട്ട് ആനന്ദിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ആനന്ദിന്റെ ഡിസൈനുകള്‍ കാണാന്‍ റാമ്പുകള്‍ ഒരുങ്ങി. ഒരു തവണയെങ്കിലും ആ വേഷങ്ങള്‍ക്ക് മോഡലാകാന്‍ പെണ്‍കുട്ടികള്‍ കാത്തുനിന്നു. ആനന്ദിന്റെ ഇ-മെയിലുകള്‍ പ്രണയാഭ്യാര്‍ത്ഥനകള്‍ കൊണ്ട് നിറഞ്ഞു.

ആഭരണ ഡിസൈനിംഗിലും ഇതിനിടയില്‍ ആനന്ദ് ശ്രദ്ധ പതിപ്പിച്ചു. ലോകത്തിലെ പല രാജകുംടുംബങ്ങളുടെ പ്രധാന ഡിസൈനറായി ജോണ്‍ മാറി.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :