ദുബായ്|
jibin|
Last Modified ബുധന്‍, 21 നവംബര്‍ 2018 (12:41 IST)
മറ്റൊരു വിവാഹത്തിനു തയാറെടുത്ത കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പി. മൊറോക്കോ സ്വദേശിനിയാണു ക്രൂരകൃത്യം ചെയ്‌തത്.
ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. യുവതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
മൂന്ന് മാസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ട്. യുവാവിനെ കാണാതായതോടെ സഹോദരൻ അന്വേഷിച്ചു വന്നുവെങ്കിലും കാണാനില്ലെന്നായിരുന്നു യുവതിയുടെ മറുപടി. സംശയം തോന്നിയ ഇയാള്‍ വിവരം പൊലീസില്‍ അറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തായത്.
ചോദ്യം ചെയ്യലില്‍
കൊല നടത്തിയത് താനാണെന്ന് യുവതി പൊലീസിനോട് വ്യക്തമാക്കി. മൃതദേഹം വെട്ടിമുറിച്ച് ബ്ലെൻഡറിലിട്ട് അരച്ച് ചെറിയ ഇറച്ചി കഷണങ്ങളാക്കി ബിരിയാണി ഉണ്ടാക്കിയെന്നും ഇവര്‍ മൊഴി നല്‍കി.
തയ്യാറാക്കിയ ബിരിയാണി വീട്ടിലെ പാകിസ്ഥാനികളായ ജോലിക്കാര്‍ക്ക് നല്‍കുകയായിരുന്നു.