‘എയ്‌ഡ്‌സ് രോഗിയാണ്, ദയവായി ഉപദ്രവിക്കരുത്’; ഒടുവില്‍ ബലാത്സംഗ ശ്രമത്തില്‍ നിന്ന് യുവതി രക്ഷപ്പെട്ടു

  women , aids patient , rape attempt , rape , police , ബലാത്സംഗശ്രമം , പീഡനം , എയ്‌ഡ്സ് , പൊലീസ്
മുംബൈ| Last Modified തിങ്കള്‍, 15 ഏപ്രില്‍ 2019 (09:31 IST)
എച്ച്ഐവി ബാധിതയാണെന്ന് പറഞ്ഞ് യുവതി ബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു. മഹാരാഷ്‌ട്രയിലെ ഔറംഗാബാദിലുള്ള രാജ്‌നഗറില്‍ കഴിഞ്ഞ മാസം 25നാണ് സംഭവമുണ്ടായത്.

പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന കിശോര്‍ അവദ് എന്ന യുവാവാണ് യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാ‍ന്‍ ശ്രമിച്ചത്.

ആറ് വയസുകാരിയായ മകളുമായി വീട്ടിലേക്ക് മടങ്ങാന്‍ വഴിയില്‍ ബസ് കാത്തു നിന്ന യുവതിക്ക് കിശോര്‍ ബൈക്കില്‍ ലിഫ്‌റ്റ് നല്‍കി.

ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയതോടെ ഇയാള്‍ യുവതിയുടെ കഴുത്തില്‍ കത്തിവച്ച് ബലാത്സംഗത്തിന് ശ്രമിച്ചു. ഇതോടെയാണ് പ്രതിയില്‍ നിന്ന് രക്ഷ നേടുന്നതിനായി താന്‍ എയ്‌ഡ്‌സ് രോഗിയാണെന്നും ചികിത്സ തുടരുകയാണെന്നും ഇവര്‍ പറഞ്ഞത്.

യുവതിയുടെ വാക്കുകള്‍ അംഗീകരിച്ച യുവാവ് സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുകയും ചെയ്‌തു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. കിശോറിനെതിരെ ആറുവയസ്സുകാരിയെ അടക്കം തട്ടിക്കൊണ്ടു​പോയതിനും ബലാത്സംഗ ശ്രമത്തിനും കേസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :