Last Modified ശനി, 6 ഏപ്രില്‍ 2019 (15:52 IST)
തൊടുപുഴയിൽ ഏഴു വയസുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ ആനന്ദിന്റെ ക്രൂരതകൾ വെളിവാകുന്ന നിരവധി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇയാൾക്ക് ഒന്നിൽ കൂടുതൽ ഭാര്യമാർ ഉണ്ടായിരുന്നതായി സൂചന. ആദ്യ വിവാഹത്തിനെ ഒരാൾ കൊല്ലപ്പെട്ടു. ബിയർ കുപ്പികൊണ്ട് തലയ്ക്കടിയേറ്റായിരുന്നു അയാളുടെ മരണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകനും പങ്കാളിയായ കേസ് ഒതുക്കി തീർക്കുകയായിരുന്നു.
ഇയാളുടെ ക്രൂരതകൾ തിരിച്ചറിഞ്ഞ രണ്ടാമത്തെ ഭാര്യ മകനേയും കൂട്ടി വീട് വിട്ടിറങ്ങുകയായിരുന്നു. ശേഷം വിവാഹബന്ധം വേർപ്പെടുത്തി. വിവാഹത്തിനു പുറമേ നിരവധി സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു മരിച്ച കുഞ്ഞിന്റെ അമ്മ.
ബാംഗ്ലൂരുവില്‍ അരുണിന്റെ അടുത്ത സുഹൃത്തായിരുന്ന പെണ്‍കുട്ടിയുടേതും ആത്മഹത്യയായിരുന്നു. എന്നാൽ, ഇതിനു പിന്നിലും അരുണിന് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതേ പറ്റി വിശദമായി അന്വേഷിക്കാന്‍ കേരളാ പോലീസ് കര്‍ണാടക പോലീസുമായി ബന്ധപ്പെടും.
അതോടൊപ്പം, കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. സ്വാഭാവിക മരണമായിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, മരണത്തിന്റെ മൂന്നാം ദിവസമാണ് യുവതി മക്കളെയും കൂട്ടി അരുണിനൊപ്പം ഇറങ്ങിപ്പുറപ്പെട്ടത്. ഇതോടൊപ്പം കുഞ്ഞിന്റെ മരണം കൂടി ആയപ്പോഴാണ് യുവതിയുടെ ഭർത്താവിന്റെ മരണവും അന്വോഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടാൻ കാരണം.