വെബ്‌ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 26 നവംബര്‍ 2019 (15:38 IST)
ഷിക്കഗോ: ഇല്ലിനോൾ യുണിവേഴ്സിറ്റിക്കുള്ളിൽ ബിരുദ വിദ്യാർത്ഥിയെ പിന്തുടർന്ന് കൊലപ്പെടുത്തി. നവംബർ 23 ശനിയാഴ്ച രാത്രിയായിരുനു സംഭവം. പാർക്കിംഗ് ഗ്യാരേജിൽ നിന്നും വാഹനം എടുക്കാനായി പോയ റൂത്ത് ജോർജ് എന്ന 19കാരിയെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ വാഹനത്തിന്റെ ബൂട്ട് സ്പേസിൽ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഡോണാൾഡ് ഡി ഇർമാനെ പൊലീസ് അറസ്റ്റ് ചെയ്തു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൊലാപാതകത്തിന് പിന്നിൽ ഡൊണാൾഡ് ആണെന്ന് കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ യൂണിവേഴ്സിറ്റി ലൈബ്രറിയിൽനിന്നും ഗ്യരേജിലേക്ക് വാഹനം എടുക്കാൻ പോകുന്ന റൂത്തിനെ ഡോണാൾഡ് പിന്തുടരുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. തുടർന്ന് 2.10ഓടെ ഇയാൾ മാത്രം ഗ്യാരേജിൽനിന്നും തിരികെ പോകുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
സിറ്റിഎ ബ്ലൂലൈൻ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഡോണാൾഡ് പൊലീസിനോട് കുറ്റം സമ്മതിച്ചു. മറ്റൊരു കേസിൽ രണ്ടര വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി 2018ലാണ് ജെയിൽ മോചിതനായത്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതേവരെ പൊലീസിന് വ്യക്തമായിട്ടില്ല.