തൃശൂര്‍|
AISWARYA|
Last Modified ബുധന്‍, 20 ഡിസംബര്‍ 2017 (15:54 IST)
പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ച
മദ്രസ അദ്ധ്യാപകനെതിരെ പരാതി നല്‍കിയതിന്
കുടുംബത്തിന് വിലക്ക്. തൃശൂരിര്‍ മാളയിലാണ് നാടിനെ മൊത്തം നടുക്കിയ ഈ സംഭവം നടന്നത്. തൃശൂര്‍ കോവിലകത്തുകുന്നിലെ നിസാര്‍ കരീമും കുടുംബവുമാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നത്.
പരാതിയുമായി എത്തിയതോടെ കുടുംബാംഗങ്ങളോട് സംസാരിക്കരുതെന്ന് മഹല്ല് കമ്മറ്റി പ്രദേശത്തെ ഇസ്ലാം മതവിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് നിസാര്‍ പറയുന്നു. പുത്തന്‍ചിറ മഹല്ല് പരിധിയിലെ 180 ഓളം കുടുംബങ്ങള്‍ തങ്ങളെ ഒറ്റപ്പെടുത്തുകയാണെന്നാണ് നിസാര്‍ പറയുന്നത്. അതേസമയം കുട്ടിയെ മാനസികമായി പീഡിപ്പിച്ചതിന് ചൈല്‍ഡ് ലൈന്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.