1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Six miscreants kidnap two men, burn their genitals

ആറുപേർ ചേർന്ന് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ ശേഷം ജനനേന്ദ്രിയത്തിന് തീയിട്ടു, ക്രൂരത മോഷണത്തിന് വേണ്ടി

വാർത്ത
രണ്ട് യുവാക്കളെ ആറു പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കള്ളയടിച്ച ശേഷം യുവാക്കളുടെ ജനനേൺദ്രിയങ്ങൾക്ക് തീയിട്ട് പൊള്ളിച്ചു. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ധോഡ് ഏരിയയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. യുവാക്കളുടെ ജനനേന്ദ്രിയം പൊള്ളിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതികൾ സമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
 
ഒരു കല്യാണത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്ന അവിനാഷ്, കരൺവീർ എന്നീ യുവാക്കളെ ആറുപേർ ചേർന്ന് വലിച്ചിഴച്ച് കാറിൽകയറ്റി കൊണ്ടുപോവുകയായിരുന്നു. യുവാക്കളുടെ കയ്യിൽ ഉണ്ടായിരുന്ന പണവും മറ്റും ഇവർ കൊള്ളയടിച്ച ശേഷം തീപ്പട്ടിക്കോള്ളികൾ ഉപയോഗിച്ച് യുവാക്കളുടെ ജനനേന്ദ്രിയങ്ങളിൽ പൊള്ളലേൽപ്പിക്കുകയായിരുന്നു.  
 
കൃത്യത്തിന് ശേഷം യുവാക്കളെ ഉപേക്ഷിച്ച് പ്രതികൾ കടന്നു. ജനനേന്ദ്രിയത്തിന് ഗുരുതരമയി പൊള്ളലേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ അവിനാഷും കരൺവീറും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. 
അടുത്ത ലേഖനം
നഗ്‌നമായ മാറിടത്തിന്‍റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ച് യുവതി, ചാരിറ്റി എന്ന് വാദം!