ലുധിയാന|
jibin|
Last Updated:
തിങ്കള്‍, 5 ഫെബ്രുവരി 2018 (12:22 IST)
പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ലുധിയാനയിലെ മനക്വാൾ സ്വദേശി ബൽവീന്ദർ സിംഗ് (23) ആണ് പൊലീസിന്റെ പിടിയിലായത്.
പീഡനത്തിനിരയായ രണ്ടു പെണ്‍കുട്ടികളുടെ പരാതിയിലാണ് ബൽവീന്ദർ അറസ്റ്റിലായത്.
ലുധിയാനയിലെ രാഖ് ബാഗിലെ പാർക്കിൽ എത്തുന്ന പെണ്‍കുട്ടികളെ വളരെ നാടകീയമായ രീതിയിലാണ് ബല്‍വീന്ദര്‍ തട്ടിക്കൊണ്ടു പോയിരുന്നത്.
പാര്‍ക്കില്‍ സമയം ചെലവഴിക്കുന്ന കമിതാക്കളെ പൊലീസ് വേഷത്തില്‍ എത്തുന്ന ബൽവീന്ദർ ചോദ്യം ചെയ്യുകയും കേസ് നടപടികള്‍ സ്വീകരിക്കുകയാണെന്ന് വ്യക്തമാക്കി പെണ്‍കുട്ടികളോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്യും.
സ്റ്റേഷനിലേക്ക് എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോകുന്ന പെണ്‍കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബൽവീന്ദർ മാനഭംഗത്തിനിരയാക്കും. പല പെണ്‍കുട്ടികളും ഭയം മൂലം പീഡന വിവരം പുറത്തു പറഞ്ഞിരുന്നില്ല.
എന്നാല്‍, ബൽവീന്ദറിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് രണ്ടു പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇയാള്‍ പിടിയിലായത്.