എ കെ ജെ അയ്യർ|
Last Modified ഞായര്‍, 12 ജനുവരി 2025 (13:29 IST)
കൊല്ലം : വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ തൃക്കോവില്‍വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ക്ക് നേരെ ഉപദ്രവം ഉണ്ടായതിനെ
തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചത്.
സ്‌കൂള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ശരീരത്തില്‍ സ്പര്‍ശിക്കുകയും, ലൈംഗിക ചുവയോടെ സാസാരിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.മാസങ്ങളായി ശല്യം തുടരുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ പരാതി ശക്തികുളങ്ങര പൊലീസിന് കൈമാറിയത്. രഹസ്യമൊഴി എടുത്ത ശേഷമാണ് പ്രതികളായ സാബുവിനെയും സുഭാഷിനെയും ശക്തികുളങ്ങരെ പൊലീസ് അറസ്റ്റ് ചെയ്തത്