എ കെ ജെ അയ്യർ|
Last Modified ചൊവ്വ, 3 ഡിസംബര്‍ 2024 (18:37 IST)
തിരുവനന്തപുരം: പോക്‌സോ കേസില്‍ 56 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്‍പതു വയസുള്ള ബാലനെ ലൈംഗികമായി ഉപദ്രവിച്ചതിനാണ് പൂജപ്പുര വട്ടവിള സ്വദേശി സതീശ് കുമാറിനെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടു ദിവസം മുമ്പ് കേസിലെ പ്രതിയായ സതീശ് നടത്തുന്ന കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.