വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

എ കെ ജെ അയ്യർ| Last Modified ബുധന്‍, 25 ഡിസം‌ബര്‍ 2024 (11:22 IST)
പത്തനംതിട്ട:
പ്ലസ്ടു വിദ്യാര്‍ഥിനിയെ പല തവണ ബലാത്സംഗത്തിന് ഇരയാക്കിയ അഭിഭാഷകനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനു വേണ്ട ഒത്താശ ചെയ്ത കുട്ടിയുടെ ബന്ധുകൂടിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശിയായ ഹൈക്കോടതി അഭിഭാഷകന്‍ കായംകുളം സ്വദേശി നൗഷാദ് (46) ഇപ്പോള്‍ ഒളിവിലാണ്.

2023 ജൂണ്‍ 10-ന് കോഴഞ്ചേരിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് കുട്ടിയെ അഭിഭാഷകന്‍ പീഡിപ്പിച്ചത്. ബലംപ്രയോഗിച്ച് മദ്യംനല്‍കി കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് പീഡന ദൃശ്യങ്ങളുണ്ടെന്നും പുറത്തു പറഞ്ഞാല്‍ പിതാവിനെയും മകളെയും കുടുക്കുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി 2024 ജൂണ്‍ വരെ പീഡനം തുടര്‍ന്നു.

പത്തനംതിട്ട കുമ്പഴയിലെ ഹോട്ടലില്‍വെച്ചും എറണാകുളത്തുവെച്ചും പലതവണ പീഡിപ്പിച്ചു. അഭിഭാഷകനില്‍ നിന്ന് പണം കൈപ്പറ്റി കൂട്ടുനിന്നത് കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള സ്ത്രീയാണ്.പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്നുള്ള അറിയിപ്പിനെ തുടര്‍ന്ന് ആറന്മുള പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി
കേസെടുത്ത് അന്വേഷണം ആരംഭിച്ചു.എസ്.ഐ.
കെ.ആര്‍. ഷെമിമോളുടെ നേതൃത്വത്തിലാണ് സ്ത്രീയെ കായംകുളം മൂന്നാംകുറ്റിയില്‍നിന്ന് പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :