ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സബ് രജിസ്ട്രാർ അറസ്റ്റിൽ

ഇന്ന് പുലർച്ചെ തിരുവനന്തപുരത്തു നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം.

അനില്‍ ജയിംസ്| Last Updated: ബുധന്‍, 9 ഒക്‌ടോബര്‍ 2019 (14:45 IST)
സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സബ് രജിസ്ട്രാർ അറസ്റ്റിൽ. കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ജോയിയെയാണ് കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തു നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം.

പിൻസീറ്റിൽ ഇരുന്ന ജോയ് തന്‍റെ ശരീരത്തിൽ സ്പർശിച്ചുവെന്നാണ് യുവതിയുടെ പരാതി. പ്രതി മദ്യപിച്ചിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ബസ് എടപ്പാളിൽ‌ എത്തിയപ്പോഴാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതിയിൽ നിന്ന് പരാതി എഴുതി വാങ്ങിയ ശേഷം കാടാമ്പുഴ പൊലീസ് ജോയിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :