ഡിസ്‌ലെക്സിയ ബാധിച്ച പതിനാലുകാരിയെ 23 തവണ പീഡിപ്പിച്ചു; വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് ആത്മഹത്യ ചെയ്ത് അധ്യാപകൻ

29 വയസ്സുള്ള റ്യാൻ ഫിഷർ ആണ് നിയമവിരുദ്ധമായി പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്.

Last Modified ശനി, 6 ജൂലൈ 2019 (14:53 IST)
കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകൻ കേസൊൽ കോറ്റതി വിധി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് ആത്മഹത്യ ചെയ്തു. പതിനാലുകാരിയായ വിദ്യാർത്ഥിനിയെ 23 തവണ ബലാത്സംഗം ചെയ്ത കേസിൽ വിധി വരാൻ ഒരാഴ്ച ബാക്കി നിൽക്കെയാണ് അധ്യാപകന്റെ ആത്മഹത്യ.

29 വയസ്സുള്ള ആണ് നിയമവിരുദ്ധമായി പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. പെൺസുഹൃത്തിനൊപ്പം താമസിക്കുന്ന ഫിഷറിന് ഒരു കുട്ടിയുമുണ്ട്. 2013 ഒക്ടോബർ മുതൽ 2015 മാർച്ച വരെയുള്ള കാലഘട്ടത്തിലാണ് ഫിഷർ പെൺകുട്ടിയെ പീഡിപ്പിച്ചത്. ആ സമയത്ത് പെൺകുട്ടിക്ക് പ്രായം 14-15 വയസ്സായിരുന്നു. ആ സമയത്ത് ഫിഷർ അധ്യാപനത്തിൽ യോഗ്യത നേടിയതിനു ശേഷം ട്രയിനി ആയി ജോലി ചെയ്തു വരികയായിരുന്നു. പെൺകുട്ടിയെ നിയമവിരുദ്ധമായി 23 തവണയാണ് ഫിഷർ പീഡിപ്പിച്ചത്. പ്രധാനമായും ഫിഷറിന്‍റെ കാറിലും വീട്ടിലും വെച്ചായിരുന്നു പീഡനം നടന്നത്.

ഡിസ് ലെക്സിയ ഉള്ള പെൺകുട്ടി കൂട്ടുകാരുടെ സഹായത്തോടെ ആയിരുന്നു പഠിച്ചിരുന്നത്. ഈ പെൺകുട്ടിയെയാണ് അധ്യാപകൻ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. ഇപ്പോൾ 20 വയസുള്ള പെൺകുട്ടി കംപ്യൂട്ടർ സയൻസ് വിദഗ്ദയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :