കുടുംബം മുന്നോട്ടുകൊണ്ടുപോകനാകുന്നില്ല, ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊന്ന് എഞ്ചിനിയർ തൂങ്ങിമരിച്ചു

Last Modified തിങ്കള്‍, 1 ജൂലൈ 2019 (19:30 IST)
ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ഹരിയാനയിലെ ഗുർഗാനിൽ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഹൈദെരാബാദിലെ കെമിക്കൽ ഫാക്ടറിയിലെ സീനിയർ എഞ്ചിനിയറായ 55 കാരൻ പ്രകാശ് സിംഗാണ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ സേഷം തൂങ്ങിമരിച്ചത്.

ഉറങ്ങികിടക്കുകയായിരുന്ന ഭാര്യയെയും, 22കാരിയായ മകളെയും 13കാരനായ മകനെയും പ്രകാശ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ചു. തിങ്കളാഴ്ച രാവിലെയും വീടിന് പുറത്തേക്ക് ആരെയും കാണാതെ വന്നതോടെ അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി വീട് പരിശോധിച്ചതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീട്ടിൽനിന്നും പ്രകാശിന്റെ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്തതുകൊണ്ടാണ് അത്മഹത്യ ചെയ്യുന്നത് എന്നാണ് കുറിപ്പിലുള്ളത്. ആത്മഹത്യ കുറിപ്പിലെ കയ്യക്ഷം പ്രകാശിന്റേത് തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ പൊലീസ് വിദഗ്ധ പരിശോധന നടത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :