കേബിൾ കഴുത്തിൽ മുറുക്കി അമ്മായിയമ്മയെ കൊന്ന ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച മരുമകന്‍ ഗുരുതരാവസ്ഥയില്‍

  mother , murder , police, death , പൊലീസ് , കൊല , ജാനകി , അമ്മായിമ്മ
കോന്നി| Last Modified ശനി, 8 ജൂണ്‍ 2019 (19:47 IST)
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മരുമകൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കോന്നി നെടുമൺകാവ് കൈലാസക്കുന്നിൽ കല്ലുവിളവീട്ടിൽ ജാനകി (85) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകള്‍ പ്രസന്നയുടെ ഭർത്താവ്‌ ഉത്തമനാണ് നടത്തിയത്.

ജീവനൊടുക്കാന്‍ ശ്രമിച്ച ഉത്തമൻ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ഗുരുതരാവസ്ഥയില്‍
ചികിത്സയിലാണ്‌. കഴുത്തിൽ വാഹനത്തിന്റെ ക്ലച്ച് കേബിൾ മുറുക്കിയാണ് ഇയാള്‍ ജാനകിയെ കൊലപ്പെടുത്തിയത്.

കൊല നടത്തിയ വിവരം സമീപം താമസിക്കുന്ന മരുമകൾ അജിതയെ വിളിച്ച് അറിയിക്കുകയും താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും ഉത്തമന്‍ അവരെ അറിയിച്ചു. തുടർന്ന് വീടിനുള്ളിൽ കയർകെട്ടി തൂങ്ങുകയായിരുന്നു.

അജിതയും അയൽവാസികളും വീട്ടില്‍ എത്തിയപ്പോള്‍ തൂങ്ങിയ നിലയിലായിരുന്നു ഉത്തമന്‍. ഇവര്‍ കയർ അറുത്ത് ഇയാളെ താഴെ ഇറക്കുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :