1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Minor rapes 3-yr-old in Dehradun

പലഹാരങ്ങൾ നൽകി പ്രലോഭിപ്പിച്ച് മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു; പതിനൊന്നുകാരനെതിരെ പോക്സോ കേസ്

വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം മധുര പലഹാരങ്ങൾ നൽകി പീഡനത്തിന് ഇരയാക്കുയായിരുന്നെന്ന് പോലീസ് അറിയിച്ചു.

Dehradun
ഉത്തരാഗണ്ഡ് തലസ്ഥാനമായ ഡെറാഡുണുൽ മുന്നുവയസ്സുകാരി ബലാത്സംഗത്തിന് ഇരയായതായി പരാതി. ധൻവാല മേഖലയിലെ താമസക്കാരനായ 11 കാരനാണ് അയൽവാസിയായ മൂന്നുവയസുകാരിയെ മധുര പലഹാരം നൽകി പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ബുധനാഴ്ചയായിരുന്നു പരാതിക്ക് കാരണമായ സംഭവം നടന്നത്.
 
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ സംഭവത്തിൽ 11 കാരനെതിരെ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതായും പോലീസ് പറയുന്നു. മുന്നു വയസുകാരി പീഡിപ്പിക്കപ്പെട്ടന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ചയാണ് കുടുംബം പരാതി നൽകിയത്.
 
വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം മധുര പലഹാരങ്ങൾ നൽകി പീഡനത്തിന് ഇരയാക്കുയായിരുന്നെന്ന് പോലീസ് അറിയിച്ചു.
അടുത്ത ലേഖനം
ബ്രെസയെ വിറപ്പിക്കാൻ വെന്യു, ബുക്കിംഗ് 33,000 കടന്നു, വാങ്ങാൻ തൽപര്യം പ്രകടിപ്പിച്ചത് 2ലക്ഷത്തിലധികം ആളുകൾ