പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി, സംഭവം പുറത്തറിയാതിരിക്കാൻ ആറുവയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നു

Last Modified ശനി, 13 ഏപ്രില്‍ 2019 (12:59 IST)
ഭുവനേശ്വർ: ആറുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി യുവാവിന്റെ ക്രൂരത. ഒഡീഷയിലെ ഭുവനേശ്വറിന് സമീപത്തുള്ള ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. പെൺകുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം പ്രതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്.

പെൺകുട്ടിയെ വശീകരിച്ച് പ്രതി സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നു. അയൽക്കാരനായതിനാൽ ഇയാൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നതിൽ പെൺകുട്ടിയുടെ അമ്മ സംശയിച്ചതുമില്ല. എന്നാൽ ഏറെ കഴിഞ്ഞും പെൺകുട്ടി വീട്ടിൽ തിരികെ എത്താതെ വന്നതോടെ പെൺകുട്ടിയുടെ അമ്മ അയൽക്കാരന്റെ വീട്ടിലെത്തുകയായിരുന്നു. ഇവർ വാതിൽ മുട്ടിയെങ്കിലും വതിൽ തുറക്കാൻ ഇയാൾ തയ്യാറായില്ല.

ഇതോടെ പെൺകുട്ടിയുടെ അമ്മ നാട്ടുകാരെ വിളിച്ചുകൂട്ടി. നാട്ടുകാർ വാതിൽ പൊളിച്ച് ഉള്ളിൽ കയറിയതോടെ വീട്ടിലെ ഒരു മുറിയിൽ പെൺകുട്ടി ബോധരഹിതയായ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ സമിപത്തെ ആശുപത്രിയിലേക്കും അവിടെനിന്നും എയിംസിലേക്കും കൊണ്ടുപോയി എന്നാൽ ചികിത്സക്കിടെ പെൺകുട്ടി മരിക്കുകയായിരുന്നു.

സംഭവത്തിൽ അയൽക്കാരനായ പ്രതിയെ നാട്ടുകാർ ചെർന്ന് പിടികൂടി കൈകാര്യം ചെയ്ത് പൊലിസിൽ ഏൽപ്പിച്ചു. പ്രദേശവാസികളുടെ മർദ്ദനത്തിൽ പരിക്കേറ്റ പ്രതിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസിൽ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രദേശവസികൾ ജന്തൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ...

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി
മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല. പുനപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി. മാത്യുകുഴല്‍ ...

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ...

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണമില്ല, മാത്യു കുഴല്‍നാടനും മാധ്യമങ്ങള്‍ക്കും തിരിച്ചടി
ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്ലില്‍നിന്ന് വീണയുടെ കമ്പനിയായ എക്‌സാലോജിക് 1.72 കോടി ...

സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ...

സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാവര്‍ക്കര്‍മാരുടെ ഒരുമാസത്തെ ഓണറേറിയം തടഞ്ഞ് സര്‍ക്കാര്‍
സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാവര്‍ക്കര്‍മാരുടെ ഒരുമാസത്തെ ഓണറേറിയം ...

മ്യാന്മറില്‍ വന്‍ ഭൂചലനം; പ്രകമ്പനം ബാങ്കോക്കിലും

മ്യാന്മറില്‍ വന്‍ ഭൂചലനം; പ്രകമ്പനം ബാങ്കോക്കിലും
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റ്‌ലെയില്‍ നിന്ന് ...

പാലക്കാട് ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ ...

പാലക്കാട് ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ...