മകളെ മര്‍ദ്ദിച്ചതറിഞ്ഞ് വീട്ടിലെത്തിയ പിതാവ് മരുമകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

  murder , police , death , kill , hospital , ആശുപത്രി , പൊലീസ് , കൊലപാതകം , അറസ്‌റ്റ് , മകള്‍
കാസർകോട്| Last Modified ചൊവ്വ, 25 ജൂണ്‍ 2019 (19:06 IST)
മകളുടെ ഭര്‍ത്താവ് പരുക്കേൽപ്പിച്ചയാൾ മരിച്ചു. ജോഡ്ക്കല്‍ ബേക്കൂര്‍ സ്വദേശി അല്‍ത്താഫ്(52) ആണ് കൊല്ലപ്പെട്ടത്.

മകളെയും പേരക്കിടാവിനെയും മരുമകൻ മർദിച്ചതറിഞ്ഞ് വീട്ടിലെത്തിയ അൽത്താഫിനെ പ്രതി കാറില്‍ കയറ്റി കൊണ്ടു പോയി. യാത്രയ്‌ക്കിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും അൽത്താഫിന് മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്‌തു.

സംഘര്‍ഷത്തിനിടെ അല്‍ത്താഫിന്റെ കൈ ഞരമ്പു മുറിച്ച ശേഷം മംഗളൂരുവിൽ വഴിയരികിൽ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍ത്താഫിനെ രക്ഷിക്കാനായില്ല.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :