ഗാസിയാബാദ്|
Last Modified വെള്ളി, 3 മെയ് 2019 (15:56 IST)
വാഹനം കടന്നു പോകാന്‍ വഴി നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കാര്‍ ഡ്രൈവറെ അടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഘോഡാ കോളനിയിലാണ് സംഭവം. ടാക്‌സി ഡ്രൈവറായ ലാഖാന്‍ സിംഗാണ് (32) കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ പ്രതി മോഹിത് യാദവിനായി പൊലീസ് അന്വേഷണം ശക്തമാക്കി.
ലാഖാന്‍ സിംഗ് ആക്രമിക്കപ്പെടുന്നതിന്റെ തലേദിവസമാണ് വാഹനത്തിന് വഴി നല്‍കുന്നതുമായി ബന്ധപ്പെട്ട്
മോഹിത് യാദവുമായി വാക്കുതര്‍ക്കമുണ്ടായത്. ലാഖാന്‍ ഓടിച്ച് കൊണ്ടുവന്ന കാര്‍ എതിരെ വന്ന മൊഹിത്തിന്റെ വാഹനത്തിന് വഴി നല്‍കാത്തതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.
തര്‍ക്കം ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ മോഹിത് ബേസ് ബോള്‍ ബാറ്റ് ഉപയോഗിച്ച് ലാഖാന്‍ സിംഗിന്റെ കാറിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകര്‍ത്തു. തടയുന്നതിനിടെ ലാഖാനെ പ്രതി വലിച്ച് താഴെയിട്ട് ബാറ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു.
ഗുരുതരമായി പരുക്കേറ്റ ലാഖാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആക്രമണം നടക്കുന്നതിന് സമീപത്തുള്ള കടകളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഒളിവില്‍ പോയ മോഹിതിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.