1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Madrasa teacher was arrested for assaulting the child

പതിമൂന്നുകാരിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Madrasa Teacher
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്‌ദുൽ ജലീലാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 
കഴിഞ്ഞ ഓഗസ്റ്റ്, സെ‌പ്റ്റംബർ മാസങ്ങളിലായി ഇയാൾ പലതവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. സ്കൂളിലെ സഹപാഠികളോടാണ് പീഡനവിവരം കുട്ടി ആദ്യം വെളിപ്പെടുത്തിയത്. 
 
കുട്ടികൾ അറിയിച്ചതിനെ തുടർന്ന് അധ്യാപകർ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിച്ചതോടെയായിരുന്നു അറസ്റ്റ്. 
അടുത്ത ലേഖനം
'പിണറായി കേരളത്തെ മികവോടെ മുന്നോട്ട് നയിക്കുന്നു'; മുഖ്യമന്ത്രിയെ പ്രശംസിച്ച് ആരീഫ് മുഹമ്മദ് ഖാന്‍