യുവതികളുമായി ഡേറ്റിംഗ് നടത്താൻ മോഹം, ഡേറ്റിംഗ് ആപ്പിൽ കയറിയ യുവാവിന് നഷ്ടമായത് 92,000 രൂപ

Last Modified ചൊവ്വ, 4 ജൂണ്‍ 2019 (19:08 IST)
സ്ത്രീകളുമായി പരിചയപ്പെടാൻ ഡേറ്റിംഗ് ആപ്പിൽ കയറിയ 28കാരനായ യുവാവിന് നഷ്ടമായത് 92,000 രൂപ. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻനിലെ ജോലിക്കാരനായ എഞ്ചിനിയർക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. ആപ്പ് ആവശ്യപ്പെട്ട അത്രയും പണം തിരികെ നൽകും എന്ന ഉറപ്പിൽ യുവാവ് നൽകുകയായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന. വസ്തുത.

ആപ്പിൽ അക്കൗണ്ട് തുറന്നപ്പോൾ തന്നെ മെംബർഷിപ്പിനായി 4500 രൂപ ആവശ്യപ്പെട്ടു. ആപ്പിലെ ജീവനക്കരി എന്ന് പറഞ്ഞ് ;സ്വയം പരിചയപ്പെട്ട യുവതിയും ഇതേ ആവ്ശ്യം ആവർത്തിച്ചു. ഇതി സംശയം തോന്നാതെ സെക്യുരിറ്റി തുക ഉൾപ്പടെ ഇയാൾ 50,000 ആപ്പിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നൽകി.

ഇതുകൊണ്ട് തീർന്നില്ല. സ്ത്രീകളുടെ കോണ്ടാക്ട് നമ്പർ ലഭിക്കുന്നതിനായി 38,000 രൂപ കൂടി ഇയൾ നൽകി. ഇതോടെ ഒരു യുവതിയുമയി ചറ്റിംഗ് ആരംഭിച്ചെങ്കിലും. നേരിട്ട് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെ യുവതി പിന്നീട് പ്രതികരിക്കാതെയായി. ഇതോടെ നൽകിയ പണം തിരികെ നൽകാൻ യുവാവ് ആവശ്യപ്പെട്ടു എങ്കിലും 12,500 രൂപ മാത്രമാണ് ഇയാൾക്ക് തിരികെ ലഭിച്ചത്. താൻ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :