കോട്ടയം|
Last Updated:
ചൊവ്വ, 12 മാര്‍ച്ച് 2019 (11:19 IST)
തിരുവല്ലയിൽ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ നടുറോഡില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പരുക്കേറ്റ അയിരൂർ സ്വദേശിനിയായ ബിഎസ്സി വിദ്യാർഥിനിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യൂവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
തിരുവല്ല നഗരത്തിലെ ചിലങ്ക ജംഗ്ഷനില്‍ ഇന്ന് രാവിലെ ഒമ്പതര മണിയോടെയാണ് സംഭവം. ബസ്‌സ്‌റ്റോപ്പിൽ കാത്തിരുന്ന പ്രതി പെട്രോൾ വിദ്യാർഥിനിയുടെ ശരീരത്ത് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.
നാട്ടുകാരാണ് തീയണച്ച് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അജിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു.
ഇതോടെയാണ്
ഇന്ന് രാവിലെ യുവാവ് അത് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തിയത്.