ഫോണ്‍ ഡെലിവറി വൈകി; ഫ്ലിപ്കാര്‍ട്ട് ജീവനക്കാരനെ യുവതി കുത്തി - 20തോളം കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ഫോണ്‍ ഡെലിവറി വൈകി; ഫ്ലിപ്കാര്‍ട്ട് ജീവനക്കാരനെ യുവതി കുത്തി - 20തോളം കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Flipkart , delivery boy , police , phone delivery , Keshav , കേശവ് , ജിതേന്ദർ സിംഗ് , കമല ദീപ് , ഫോണ്‍ ഡെലിവറി , ഫ്ലിപ്കാർട്ട്
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 30 മാര്‍ച്ച് 2018 (18:55 IST)
ഫോണ്‍ ഡെലിവറി വൈകിയെന്നാരോപിച്ച് ഫ്ലിപ്കാര്‍ട്ട് ജീവനക്കാരനെ യുവതി കുത്തിപ്പരുക്കേല്‍പ്പിച്ചു. ഡൽഹിയിലെ നിഹാൽ വിഹാറിലാണ് സംഭവം. ആക്രമണത്തില്‍ പരുക്കേറ്റ കേശവ് (28) കുത്തേറ്റ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

യുവതിയും സഹോദരനും ചേര്‍ന്നാണ് കേശവിനെ ആക്രമിച്ചത്. 20തോളം മുറിവുകള്‍ യുവാവിന്റെ ശരീരത്തിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെയും സഹോദരനെയും അറസ്‌റ്റ് ചെയ്തു. കമല ദീപ്, സഹോദരൻ ജിതേന്ദർ സിംഗ് (32) എന്നിവരെയാണ് അറസ്‌ടിലായത്.

മൊബൈൽ ഫോൺ ഡെലിവറി വൈകി എന്നാരോപിച്ചാണ് കേശവിനെ യുവതിയും സഹോദരനും ആക്രമിച്ചത്. യുവാവ് ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതിയുടെ സഹോദരന്‍ ജിതേന്ദർ സിംഗ് ഇടപെടുകയും ഇരുവരും ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയുമായിരുന്നു.

ജീവനക്കാരന് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം ദുഖകരമാണെന്നും കേശവിന് മികച്ച ചികിത്സ നല്‍കുമെന്നും ഫ്ലിപ്കാർട്ട് ട്വിറ്റർ പേജിലൂടെ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :