വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 6 ഡിസംബര്‍ 2020 (12:37 IST)
ബംഗളൂരു: കാമുകനൊപ്പം ജിവിയ്ക്കാൻ തീരുമാനിച്ചതിന് യുതിയ്ക്ക് പിതാവിൽനിന്നുന്നും സഹോദരനിൽനിന്നും നേരിടേണ്ടിവന്നത് കൊടും ക്രൂരത. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിയ്ക്കാൻ തീരുമാനിച്ച യുവതിയുടെ വിരലുകൾ പട്ടാപ്പകൽ റോഡരികിൽവച്ച് അച്ഛനും സഹോദരനും ചേർന്ന് മുറിച്ചുമാറ്റി. കർണാടകയിലെ.ചമരാജനഗർ ജില്ലയിലാണ് യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 കാരിയായ ധനലക്ഷ്മിയ്ക്കാണ്
പിതാവിന്റെയും സഹോദരന്റെയും ആക്രമണത്തിൽ വിരലുകൾ നഷ്ടമായത്. സംഭവത്തിൽ യുവതിയുടെ പിതാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
സത്യ എന്ന യുവാവുമായി ദീർഘനാളായി ധനലക്ഷ്മി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിയ്ക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നൽ ധനലക്ഷ്മിയുടെ വീട്ടുകാർ ഈ ബാന്ധത്തെ അംഗീകരിയ്ക്കാൻ തയ്യാറായില്ല. പിതാവിനെയും ബന്ധുക്കളെയും എതിർത്ത് യുവതി കാമുകനെ വിവാഹം കഴിയ്ക്കാൻ തയ്യാറായതാണ് പകയ്ക്ക് കാരണം. ശനിയാഴ്ച
ധനലക്ഷ്മിയെ അച്ഛനും സഹോദരനും ഒരു മെഡിക്കൽ ഷോപ്പിന് സമീപത്തുവച്ച് കണ്ടിരുന്നു. ഇവിടെവച്ച് ഇവർ തമ്മിൽ തർക്കണ്ടായി. തർക്കത്തിനിടെ പിതാവും സഹോദരനും ചേർന്ന് യുവതിയുടെ വിരലുകൾ മുറിച്ചുമാറ്റുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയാണ് യുവതിയെ രക്ഷിച്ചത്.