കുട്ടിയെ രണ്ടു തവണ കരിങ്കല്ലിലേക്കെറിഞ്ഞു, കുറ്റം ഭർത്താവിന്റെ തലയിൽ കെട്ടിവെയ്ക്കാനും ശ്രമം; കാമുകനൊപ്പം ജീ‍വിക്കാൻ ചെയ്തതെന്ന് ശരണ്യ

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 19 ഫെബ്രുവരി 2020 (07:56 IST)
കണ്ണൂരിൽ ഒന്നര വയസുകാരന്റെ മൃതദേഹം കടലിൽനിന്നും കണ്ടെത്തിയ സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ ക്രൂരത പുറത്തുവരികയാണ്. കാമുകനുമൊത്ത് ജീവിക്കാനായി ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രതി കുറ്റം സമ്മതിച്ചു.

ഭർത്താവ് പ്രണവുമായി അകന്നു കഴിഞ്ഞിരുന്ന ശരണ്യ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. കൃത്യം നടക്കുന്നതിന്റെ തലേദിവസം ശരണ്യ പ്രണവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിൽ താമസിപ്പിച്ചു. കൊലപാതകക്കുറ്റം പ്രണവിൽ അടിച്ചേൽപ്പിക്കാനായിരുന്നു ഇത്. ഒടുവിൽ വെളുപ്പിനെ രണ്ടരയ്ക്ക് ആരുമറിയാതെ കുഞ്ഞിനേയും എടുത്ത് പുറത്തുവന്നു.

പരിസരം വീക്ഷിച്ച ശേഷം കടല്‍ ഭിത്തിയിലെ പാറക്കെട്ടുകളിലേക്കു കുട്ടിയെ വലിച്ചെറിഞ്ഞു. വേദന കൊണ്ട് കുഞ്ഞ് കരഞ്ഞതോടെ ശരണ്യ ഇറങ്ങി താഴേക്ക് വന്ന് കുഞ്ഞിനെ എടുത്ത് ഒരിക്കൽ കൂടി കരിങ്കല്ലിലേക്ക് ആഞ്ഞെറിഞ്ഞു. രണ്ടാമത്തെ ഏറിൽ കുഞ്ഞിന്റെ ശ്വാസം നിലച്ചു. ശേഷം ഒന്നുമറിയാത്ത പോലെ വീട്ടിലെത്തി.

കാമുകനൊപ്പം ജീവിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ ഇയാൾക്ക് പങ്കുള്ളതായി കരുതുന്നില്ലെന്നും പൊലീസ് അറിയിച്ചു. ഫൊറൻസിക് പരിശോധനയിൽ ശരണ്യയുടെ വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ അംശമുണ്ടായിരുന്നു എന്ന് വ്യക്തമായാതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :