ഓടിക്കൊണ്ടിരിക്കുന്ന കാറിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി, യുവതിയെ ചൂഷണം ചെയ്തത് നഗരത്തിൽ ഒരു മണിക്കുറോളം കാറിൽ കറങ്ങി, സംഭവം ഇങ്ങനെ

Last Updated: ശനി, 13 ഏപ്രില്‍ 2019 (18:10 IST)
ലക്നൌ: യുവതിയെ തട്ടിക്കൊണ്ടുപോയി ഓടിക്കൊണ്ടിരിക്കുന്ന കാറിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി. ലക്നൌവിലെ ഷാഹിദ് പഥിൽ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. യുവതിയെ കൂട്ട ബലത്സംഗത്തിന് ഇരയാക്കിയ ശേഷം പ്രതികൾ യുവതിയെ തെലിബാഗൊലെ തെരുവിലേക്ക് വലിച്ചെറിയുകയായിരുന്നു.

യുവതിയുടെ പരാതിയിൽ ബബ്ലൂ, കാഷിറാം, ജെ.പി ഗുപ്ത, ഹരീഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബബ്ലുവും കാഷിറാമും യുവതിയില്‍ നിന്ന് 50,000 രൂപ വാങ്ങിയിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞും ജോലി ലഭിക്കാ‍തെ വന്നതോടെ യുവതി ഇവരോട് പണം തിരികെ ആവശ്യപ്പെട്ടു.

പണം തിരികെ നൽകം എന്ന് പറഞ്ഞാണ് സംഘം വിഭുതി ഖാന്ദിന് സമീപത്തേക്ക് യുവതിയെ വിളിച്ചുവരുത്തിയത്. കാറിന് സമീപത്തെത്തിയ യുവതിയെ കാറിലേക്ക് വലിച്ചുകയറ്റി ഒടിക്കൊണ്ടിരിക്കുന്ന കാറിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണ് ഇരയാക്കപ്പെട്ട യുവതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :