Sumeesh|
Last Modified തിങ്കള്‍, 4 ജൂണ്‍ 2018 (16:05 IST)
ഹൈവേയിൽ മാർക്കറ്റിൽ സാധനങ്ങൾ എത്തിച്ച് മടങ്ങിവരുന്ന ലോറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പൊലീസ് പിടിയിൽ. എം സി റോഡി പുതുശേരി ഭാഗത്ത് നിർത്തിയിട്ട ലോറിയിൽ നിന്നും 75,000 രൂപ കവർന്ന കേസിലാണ് പ്രതികൾ പിടിയിലായത് ആറ്റിങ്ങൽ സ്വദേശി ബിനു ആലപ്പുഴ സ്വദേശി വിനീത് കുമാർ എന്നിവരണ് പൊലീസ് പിടിയിലായത്. ഇരുവരും സമാനമായ കുറ്റങ്ങൾക്ക് നേരത്തെ ജെയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്.
ഒരാൾ പിക് അപ് വാഹനത്തിലും മറ്റൊരാൾ കാറിലുമായി സംസ്ഥാന ദേശീയ ഹൈവേകളിൽ കറങ്ങി നടന്നാണ് മോഷണം നടത്തുന്നത്. ലോറികൾ നിർത്തിയതിനായി പിറകിൽ തന്നെ പിക് പപ്പ് നിർത്തിയിടും എന്നിട്ട് സമാനമായ രീതിയിൽ ചരക്കിറക്കി മടങ്ങുകയാണ് എന്ന് ലോറി ഡ്രൈവറെ പറഞ്ഞു വിശ്വസിപ്പിക്കും. ഇതോടെ കാറിൽ അടുത്തയാൾ കൂടി സ്ഥലത്തെത്തി ലോറിക്ക് മുന്നിൽ കാർ പാർക്ക് ചെയ്യും. പിന്നീട് ലോറിയിൽ നിന്നും ഡ്രൈവർ പുറത്തുപോകുന്ന സമയത്താണ് മോഷണം.
മുല്ലപ്പള്ളിയിൽ മൂന്നു വർഷം മുൻപ് സമാനമായ രീതിയിൽ 3 ലക്ഷം രൂപ കവർന്നതും പിടിയിലായവർ തന്നെയാണ് എന്ന് പൊലീസ് പറയുന്നു. മോഷ്ടിച്ച പണം കൊണ്ട് ഇരുവരും ആഡംഭര ജീവിതമാണ് നയിക്കുന്നത് എന്നും ഒരു കോടിയോളം വിലവരുന്ന വീട് ഇരുവരും പണിതതായും പൊലീസ് പറയുന്നു.