ഷിംല|
സജിത്ത്|
Last Modified ഞായര്‍, 10 ഡിസംബര്‍ 2017 (12:46 IST)
അഞ്ചു വയസുകാരിയെ പന്ത്രണ്ടുകാരൻ മാനഭംഗപ്പെടുത്തി. ഹിമാചൽപ്രദേശിലെ ഷിംലയ്ക്കു സമീപം ധാലിയിലാണ് സംഭവം നടന്നത്. കൂലിപ്പണിക്കാരായ നേപ്പാൾ ദമ്പതികളുടെ മകളാണ് മാനഭംഗത്തിനിരയായത്. ഇവർ ജോലി ചെയ്തിരുന്ന ഭൂവുടമയുടെ മകനാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയെന്നും ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.