വിവാദം, മാൻ ഓഫ് ദ മാച്ച്, ഒടുവിൽ ഷാക്കിബ് ലോകകപ്പിൽ നിന്നും പുറത്ത്

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 നവം‌ബര്‍ 2023 (18:38 IST)
ഇടത് കൈവിരലുകള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്നും പുറത്ത്. ശ്രീലങ്കക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. എക്‌സറേയില്‍ വിരലുകള്‍ക്ക് പൊട്ടലുണ്ടായെന്ന് വ്യക്തമായതോടെ ഷാക്കിബിന് ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാനാകില്ലെന്ന് ഉറപ്പായി.

ഈ മാസം 11 ന് ഓസ്‌ട്രേലിയക്കെതിരെയാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം. മത്സരത്തില്‍ ചൂണ്ടുവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ടേപ്പിന്റെയും വേദനസംഹാരികളുടെയും സഹായത്താലാണ് ഷാക്കിബ് ബാറ്റിംഗ് തുടര്‍ന്നത്. വിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതൊടെ നാലാഴ്ചയോളം താരത്തിന് വിശ്രമം വേണ്ടി വരും. ഷാക്കിബിന് പകരക്കാരനായി നസും അഹമ്മദോ മഹിദി ഹസനോ ആകും ഓസീസിനെതിരെ ഇറങ്ങുക. നജ്മുള്‍ ഹൊസൈന്‍ സാന്റോയാകും ഷാക്കിബിനെ അഭാവത്തില്‍ ടീമിനെ നയിക്കുക.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :