Cricket worldcup 2023: ഇന്ത്യക്കെതിരെ ഒന്നല്ല, അഞ്ച് വിക്കറ്റ് വീഴ്ത്തും, വെടിപൊട്ടിച്ച് ഷഹീൻ അഫ്രീദി

അഭിറാം മനോഹർ| Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2023 (18:09 IST)
ലോകകപ്പ് ക്രിക്കറ്റില്‍ എക്കാലത്തും ഏറ്റവും ആവേശകരമായ പോരാട്ടം നടക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ്. അതിനാല്‍ തന്നെ ഇത്തവണ ഇരുടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിന് തീപ്പാറുമെന്ന് ഉറപ്പാണ്. ലോകകപ്പ് ആവേശത്തിന്റെ ചൂട് ഉയരുന്നതിനിടെ ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ പേസറായ ഷഹീന്‍ അഫ്രീദി.

നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി തിരിച്ചുപോവുന്നതിനിടെയായിരുന്നു ഷഹീന്‍ അഫ്രീദിയുടെ മുന്നറിയിപ്പ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാക് നിരയില്‍ ഏറ്റവും വെല്ലുളിയുയര്‍ത്തുന്ന ബൗളര്‍ ഷഹീന്‍ അഫ്രീദിയാണ്. ന്യൂബോള്‍ കൈകാര്യം ചെയ്യുന്നതിലെ മികവാണ് ഷഹീനെ അപകടകാരിയാക്കുന്നത്. 2021ലെ ടി20 ലോകകപ്പിലടക്കം ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്താന്‍ ഷഹീനായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം നടന്ന ഏഷ്യാകപ്പിലെ മത്സരത്തില്‍ വളരെ അനായാസകരമായാണ് ഇന്ത്യ ഷഹീനെ കൈകാര്യം ചെയ്തത്. മത്സരത്തില്‍ 10 ഓവറുകള്‍ ബോള്‍ ചെയ്ത ഷഹീന്‍ അന്ന് 79 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് മാത്രമായിരുന്നു മത്സരത്തില്‍ ഷഹീന് നേടാനായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :