അഭിറാം മനോഹർ|
Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2023 (09:54 IST)
ഏകദിന ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ രോഹിത് ശര്‍മയ്ക്ക് പിന്നാലെ വിരാട് കോലിയും. നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ 265 റണ്‍സുമായി രോഹിത് ഒന്നാം സ്ഥാനത്താണ്. 259 റണ്‍സുമായി വിരാട് കോലിയാണ് തൊട്ടുപിന്നിലുള്ളത്. ഒരു സെഞ്ചുറിയും 137.31 സ്ട്രൈക്ക് റേറ്റിലാണ് രോഹിത്തിന്റെ നേട്ടം. അതേസമയം 129.50 ശരാശരിയില്‍ 90.24 സ്‌െ്രെടക്ക് റേറ്റാണ് കോലിയ്ക്കുള്ളത്.
നാല് ഇന്നിങ്ങ്‌സുകളില്‍ നിന്നും 249 റണ്‍സുമായി ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡെവോണ്‍ കോണ്‍വെയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 248 റണ്‍സുമായി പാകിസ്ഥാന്റെ മുഹമ്മദ് റിസ്‌വാനും റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ഇവര്‍ക്കെല്ലാം പിന്നിലുണ്ട്. അടുത്ത മത്സരത്തില്‍ 18 റണ്‍സ് മാത്രമാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതാവാന്‍ 18 റണ്‍സ് മാത്രമാണ് റിസ്‌വാന് ആവശ്യമുള്ളത്. 229 റണ്‍സുമായി സൗത്താഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്ക്, 215 റണ്‍സുമായി ന്യൂസിലന്‍ഡിന്റെ രചിന്‍ രവീന്ദ്ര 207 റണ്‍സുമായി കുശാല്‍ മെന്‍ഡിസ് എന്നിവരാണ് അടുത്തടുത്ത സ്ഥാനങ്ങളിലുള്ളത്.