‘അവിടെയല്ല നില്‍ക്കേണ്ടത്, സാബിര്‍ അദ്ദേഹത്തെ മാറ്റൂ’; ബംഗ്ലാദേശിന് ഫീല്‍‌ഡ് സെറ്റ് ചെയ്‌ത് കൊടുത്ത് ധോണി - വീഡിയോ വൈറലാകുന്നു

  ms dhoni , bangladesh , world cup , team india , cricket , മഹേന്ദ്ര സിംഗ് ധോണി , രവി ശാസ്‌ത്രി , വിരാട് കോഹ്‌ലി , ധോണി , ബംഗ്ലാദേശ്
കാര്‍ഡിഫ്| Last Updated: ബുധന്‍, 29 മെയ് 2019 (16:36 IST)
ബാറ്റിംഗില്‍ മോശം ഫോമിന്റെ കാലക്കേട് മഹേന്ദ്ര സിംഗ് ധോണിയെ വട്ടമിട്ട് പറന്നപ്പോഴും ടീം ഇന്ത്യ അദ്ദേഹത്തെ കൈവിട്ടില്ല. കിരീടം വയ്‌ക്കാത്ത രാജാവായി അദ്ദേഹം ടീമില്‍ തുടര്‍ന്നു. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്‌ത്രിയും ടീമിന്റെ നിയന്ത്രണം പലപ്പോഴും ധോണിക്ക് വിട്ടു നല്‍കി.

ഫോമില്‍ ആല്ലാതിരുന്നിട്ടും എന്തിനാണ് ധോണിക്ക് ഇന്ത്യന്‍ ടീം ഇത്രയധികം പ്രാധാന്യം നല്‍കുന്നതെന്ന് ചോദിച്ചാല്‍ നൂറ് ഉത്തരങ്ങള്‍ പറയാനുണ്ടാകും കോഹ്‌ലിക്കും രോഹിത്തിനും. വിക്കറ്റിന് പിന്നില്‍ ധോണിയില്ലെങ്കില്‍ ബോളര്‍മാര്‍ വിക്കറ്റെടുക്കാന്‍ വിഷമിക്കും, ഫീല്‍‌ഡിംഗ് വിന്യാസത്തില്‍ പാളിച്ചകള്‍ തുറന്നു കാട്ടും.

ഒരിക്കല്‍ രവി ശാസ്‌ത്രി പറഞ്ഞു സര്‍ക്കിളില്‍ ഫീല്‍‌ഡിംഗ് ഒരുക്കാന്‍ ധോണിയേക്കാള്‍ മികവുള്ളവര്‍ ആരുമില്ലെന്ന്. കോഹ്‌ലിക്കും ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ല. എന്നാല്‍, രണ്ടാം നടന്ന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശ് ടീമിന് ഫീല്‍‌ഡ് സെറ്റ് ചെയ്‌തു കൊടുക്കുന്ന ധോണിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

മത്സരത്തിന്റെ 40മത് ഓവറിലായിരുന്നു രസകരമായ സംഭവം. സാബിര്‍ റഹ്മാന്റെ പന്ത് നേരിടാനൊരുങ്ങിയ ധോണി പെട്ടെന്ന് കളി നിര്‍ത്തി. ഷോര്‍ട്ട് സ്ക്വയര്‍ ലെഗ്ഗിന് സമീപത്തായി വിഡ് വിക്കറ്റ് പൊസിഷനില്‍ (മിഡ് വിക്കറ്റിന് അടുത്ത്) കൃത്യമായ പൊസിഷന്‍ മനസിലാകാതെ നില്‍ക്കുന്ന ഫീല്‍ഡറെ മാറ്റണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇത് അക്ഷരംപ്രതി അനുസരിച്ച സാബിര്‍ റഹ്മാന്‍ ഫീല്‍ഡറോട് ഷോര്‍ട്ട് സ്ക്വയര്‍ ലെഗ് പൊസിഷനിലേക്ക് മാറാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ധോണിയുടെ ഈ നീരീക്ഷണപാഠവം നിസാരമല്ലെന്നും, ഒരു ഫീല്‍‌ഡര്‍ എവിടെ നില്‍ക്കണമെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാമെന്നും ഇതാണ് ധോണിയെ ടീമിലെ ഹീറോ ആക്കുന്നതെന്നും ആരാധകര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :