മഞ്ചാസ്‌റ്ററില്‍ നല്ല മഴ; ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നടക്കണമെങ്കില്‍ കാലാവസ്ഥ വിചാരിക്കണം

   india , pakistan , weather , india pakistan match , world cup , dhoni , kohli , ലോകകപ്പ് , ഇന്ത്യ , പാകിസ്ഥാന്‍ , മഴ , കോഹ്‌ലി
മാഞ്ചാസ്‌റ്റര്‍| Last Updated: ശനി, 15 ജൂണ്‍ 2019 (16:40 IST)
ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ലോകകപ്പിലെ - പാകിസ്ഥാന്‍ ക്ലാസിക് പോരാട്ടം കൊണ്ടു പോകുമെന്ന് കാലവസ്ഥാ പ്രവചനം. മത്സരം നടക്കുന്ന മഞ്ചാസ്‌റ്ററില്‍ ഇന്ന് നല്ല മഴയാണ്. രാത്രിയും മഴ തുടര്‍ന്നാല്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞ് കുതിരും.

മത്സരം കൃത്യസമയത്ത് ആരംഭിക്കാന്‍ കഴിഞ്ഞാല്‍ പോലും ആദ്യ ഇന്നിംഗ്‌സിന് ശേഷം 50 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ട്. പിന്നാലെ ഇടയ്ക്കിടെ മഴയെത്തും. 50 ഓവര്‍ മത്സരം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന സൂചന.

മേഘാവൃതമായ ആകാശവും ഇടക്കിടെയ മഴയുമായിരിക്കും ഞായറാഴ്‌ച ഉണ്ടാകുക. രാവിലെ ഒമ്പതു മണിയോടെയും 11 മണിയോടെയും ഉച്ചക്ക് രണ്ട് മണിയോടെയും മഴയെത്തും. ചിലപ്പോള്‍ ഇടവേളകളില്ലാതെ ചാറ്റല്‍ മഴയും തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :