ലണ്ടന്‍|
Last Modified വ്യാഴം, 4 ജൂലൈ 2019 (17:24 IST)
ശിഖര്‍ ധവാന് പകരക്കാരനായി ടീമിലെത്തുകയും രണ്ടു കളികളിലൂടെ മധ്യനിരയുടെ കാവല്‍ക്കാരനായി തീരുകയും ചെയ്‌ത യുവതാരം ഋഷഭ് പന്തിനെ വാനോളം പുകഴ്‌ത്തി
മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്.
മധ്യനിരയില്‍ അതിവേഗം റണ്‍സ് കണ്ടെത്താന്‍ പന്തിലൂടെ ഇന്ത്യക്ക് സാധിക്കും. മികച്ച ഒരു ഓപ്‌ഷനാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. യുവതാരം മോശമായി ബാറ്റ് വീശിയാല്‍ സ്‌ട്രൈക്ക് റേറ്റ് നൂറിലും മറിച്ച് നന്നായി ബാറ്റ് ചെയ്‌താല്‍ അത് 140ഉം 150ഉം വരെ ഉയരാമെന്നും ക്ലാര്‍ക്ക് പറഞ്ഞു.
ക്രീസിലെത്തിയാല്‍ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്താന്‍ ശേഷിയുള്ള ദിനേഷ് കാര്‍ത്തിക് മറ്റൊരു ഹാര്‍ദിക് പാണ്ഡ്യയാണ്. ആറാം നമ്പരില്‍ ഈ താരം ഇറങ്ങുന്നത് ടീമിന് നേട്ടമാകുമെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
മഹേന്ദ്ര സിംഗ് ധോണിയെ ഇതിഹാസ താരമെന്നാണ് ക്ലാര്‍ക്ക് വിശേഷിപ്പിച്ചത്. അവസാന നിമിഷം മത്സരത്തിന്റെ ഗതി തിരിച്ചുവിടുന്ന ധോണിയുടെ കഴിവിനെ വില കുറച്ചു കാണരുത്. മത്സരം ജയിപ്പിക്കാനുള്ള മിടുക്കും ആരും മറക്കരുത്. ബെസ്‌റ്റ് ഫിനിഷറാണ് അദ്ദേഹമെന്നും ക്ലാര്‍ക്ക് പറഞ്ഞു.
ഇന്ത്യന്‍ ടീമിന് ആവശ്യമായ സന്ദര്‍ഭത്തില്‍ ധോണിയില്‍ നിന്നും മികച്ചൊരു ഇന്നിംഗ്‌സ് പ്രതീക്ഷിക്കാം. ചിലപ്പോള്‍ ഈ ലോകകപ്പ് സെമിയിലോ ഫൈനലിലോ അത് കാണാന്‍ കഴിയുമെന്നും മുന്‍ ഓസീസ് താരം വ്യക്തമാക്കി.