മുംബൈ|
rahul balan|
Last Updated:
ചൊവ്വ, 23 ഫെബ്രുവരി 2016 (00:49 IST)
ഏഷ്യാ കപ്പ് ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി ക്യാപ്റ്റന്‍ എം എസ് ധോണിക്ക് പരിക്ക്. തിങ്കളാഴ്ച്ച പരിശീലനം നടത്തുന്നതിനിടെ കടുത്ത പേശിവലിവ് അനുഭവപ്പെടുകയായിരുന്നു. അദ്ദേഹത്തിനു പകരക്കാരനായി പാര്‍ത്ഥിവ് പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞു. ധോണിയെ പതിവായി അലട്ടാറുള്ള പിന്‍ഭാഗത്തെ പേശീവലിവാണ് ഇത്തവണയും വില്ലനായത്. ധോണി ഏഷ്യാ കപ്പില്‍ കളിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.